കരുവന്നൂർ ബാങ്കിൽ കോ ഓപ്മാർട്ട് പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു

107

കരുവന്നൂർ:കർഷകരിൽ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോപ്മാർട് വെജിറ്റബിൾ സ്റ്റാളിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയാ ഗിരി നിർവ്വഹിച്ചു. വാർഡ് കൗൺസിലർ സി.എം. സാനി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥി കർഷകനായി തെരഞ്ഞെടുത്ത അശ്വിൻരാജിനെ ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ ആദരിച്ചു.ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ സി.സി.ഷിബിൻ, ലേഖ ഷാജൻ,സതി സുബ്രഹ്മണ്യൻ, ടി.കെ.ഷാജുട്ടൻ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാർ, ഡയറക്ടർമാരായ എം.ബി ദിനേഷ്, അമ്പിളി മഹേഷ്, സുഗതൻ കെ.വി. മുൻ പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. രാജുമാസ്റ്റർ, എന്നിവർ പങ്കെടുത്തു. ടി.എസ്. ബൈജു സ്വാഗതവും ഐ.ആർ. ബൈജു നന്ദിയും രേഖപ്പെടുത്തി.

Advertisement