കേരള കർഷകസംഘം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ പ്രയാണം നടത്തി.

23
Advertisement

ഇരിങ്ങാലക്കുട: കേരള കർഷകസംഘം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പതാക ജാഥ പ്രയാണം ജില്ലാ സെക്രട്ടറി പി .കെ ഡേവിസ് ഉദ്‌ഘാടനം നിർവഹിച്ചു .എം .ബി രാജുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു .പി .ആർ ബാലൻ ,എൻ .കെ അരവിന്ദാക്ഷൻ ,ടി .എസ് സജീവൻ മാസ്റ്റർ ,കെ .ടി ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ജിനരാജ ദാസൻ സ്വാഗതവും പി .വി ഹരിദാസ് നന്ദിയും പറഞ്ഞു .എം .എം അവറാച്ചൻ ,ടി .എ രാമകൃഷ്ണൻ ,ടി .ജി ശങ്കരനാരായണൻ ,കെ .എച്ച് കയ്യുമ്മ ടീച്ചർ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.പതാക ജാഥ പ്രയാണവും,കൊടിമര ജാഥ പ്രയാണവും പൂച്ചുണ്ണിപ്പാടത്ത് വെച്ച് സംഗമിച്ച് പൊതുസമ്മേളനനഗരിയിലേക്ക് എത്തിച്ചേരും .നവംബർ 26 ,27 തിയ്യതികളിൽ ചേർപ്പിൽ വെച്ചാണ് പൊതുസമ്മേളനം നടക്കുന്നത് .

Advertisement