വെള്ളാങ്ങല്ലൂര്‍ റെയിന്‍ബോ അങ്കണവാടി ഇഫ്താര്‍ സംഗമവും വാര്‍ഷികാഘോഷവും

200

വെള്ളാങ്ങല്ലൂര്‍: മുടിക്കുന്നൂര്‍ റെയിന്‍ബോ അങ്കണവാടിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമവും വാര്‍ഷികാഘോഷവും നടത്തി. ചടങ്ങ് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍, നിഷ ഷാജി, മിനി രാജന്‍, രമ്യ സുദര്‍ശനന്‍, ചന്ദ്രിക ശിവരാമന്‍, സി.ഡി.പി.ഒ മണി, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജയന്തി, വര്‍ക്കര്‍ ഷൈലജ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, എസ്.എസ്.എല്‍.സി.പ്ലസ്ടു പരീക്ഷകളിലെ ഉന്നതവിജയികള്‍ക്ക് അനുമോദനം, ബോയ്‌സ് ക്ലബ്ബ് ഉദ്ഘാടനം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

Advertisement