ജൂലായ് 15 കച്ചേരിവളപ്പ് ദിനമായി ആചരിക്കും.

209

ഇരിങ്ങാലക്കുട: ഹിന്ദു ഐക്യവേദി ജൂലായ് 15 ന് കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി നടത്തിയ ഐതിഹാസിക സമരത്തിലൂടെ നേടിയെടുത്ത താണ് കൂടല്‍മാണിക്യം ദേവസ്വം വക കച്ചേരിപറമ്പ്. 2005 ജൂലായ് 15 നാണ് ഒന്നര ഏക്കര്‍ വരുന്ന കച്ചേരിപറമ്പ് തിരിച്ചുപിടിക്കാനുള്ള സമരപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 2013-ല്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ പോകുന്നതിനു തൊട്ടുമുമ്പാണ് മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഫയലില്‍ ഒപ്പുവച്ചത്. ഇപ്പോള്‍ കച്ചേരി വളപ്പിലുള്ള കോടതിയെ കൂടി ഒഴുപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി മുകന്ദപുരം താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു.
എല്ലാ പഞ്ചായത്തുകളിലും ജൂണ്‍ 5 ന് വൃക്ഷതൈകള്‍ നടുവാനും വൃക്ഷ പൂജ നടത്തുവാനും യോഗം തീരുമാനിച്ചു.
താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല, ജില്ലാ ഭാരവാഹികളായ രവീന്ദ്രന്‍ കളരിക്കല്‍, രാജീവ് ചാത്തം പിള്ളി, പി.എന്‍ അശോകന്‍ താലൂക്ക് ഭാരവാഹികളായ എം.മധുസൂദനന്‍, വി.ബി.സരസന്‍ , വാസു ചുള്ളിപറമ്പില്‍, മനോഹരന്‍ തുമ്പൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Advertisement