സ്ത്രീ അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാകുന്നു വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ

54

ഇരിങ്ങാലക്കുട:അന്താരാഷ്ട്ര വനിതദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിന ആഘോഷവും നേട്ടം 2021 ഉം ഉൽഘാടനം ചെയ്ത് സംസാരിക്കവേ അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാണ് സ്ത്രീയെന്ന് വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ അഭിപ്രായപ്പെട്ടു.
പ്രശസ്ത എഴുത്തുക്കാരിയും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി.സാഹിത്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച നേട്ടം കരസ്ഥമാക്കിയ യൂണിറ്റംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും സുഗതകുമാരി അനുസ്മരണ കവിയരങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.രാധിക സനോജ് ഉൽഘാടനം ചെയ്ത് കവിയരങ്ങിൽ പത്തോളം പെൺകവികൾ പങ്കെടുത്തു. മുഹമ്മദ് ഷാമിൽ, അശ്വതി തിര, വിഭ സുനിൽ, ദൃശ്യ.പി.എസ്, കലാഭവൻ ധനേഷ് കൃഷ്ണ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, കെ.ആർ.വിജയ, സി.എം.സാനി, ഡോ.കെ.പി.ജോർജ്, . കെ.എച്ച്.ഷെറിൻ അഹമ്മദ്, കെ.ജി.സുബ്രമണ്യൻ, റെജില ഷെറിൻ, ശ്രീല.വി.വി, ദീപ ആന്റണി എന്നീ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു.

Advertisement