കോട്ടക്കുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം. എൽ. എ നിർവഹിച്ചു

38
Advertisement

ഇരിങ്ങാലക്കുട :പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് ആളൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 ൽ നിർമ്മാണം നടത്തുന്ന കോട്ടക്കുന്ന് റോഡിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം എം. എൽ. എ പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു. നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയാണ് റോഡ് നിർമ്മാണത്തിന് വേണ്ടി അനുവദിച്ചിട്ടുള്ളത്. കോട്ടക്കുന്ന് റോഡ് പരിസരത്ത് വച്ച് നടന്ന ഉദ്ഘാടനചടങ്ങിൽ ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ എ. ആർ. ഡേവിസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത സുബ്രഹ്മണ്യൻ, താഴേക്കാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ എം. എസ്. മൊയ്തീൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Advertisement