എസ്.എന്‍.ഡി.പി.മുകുന്ദപുരം യൂണിയന്‍ തിരെഞ്ഞടുപ്പ് -സന്തോഷ് ചെറാകുളം യൂണിയന്‍ പ്രസിഡണ്ട്

471
ഇരിങ്ങാലക്കുട; എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയന്‍ വാര്‍ഷിക പൊതുയോഗം  പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരെഞ്ഞടുത്തു. യൂണിയന്‍ പ്രസിഡണ്ടായി സന്തോഷ് ചെറാകുളം, വൈസ് പ്രസിഡണ്ടായി സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യൂണിയന്‍ സെക്രട്ടറിയായി കെ.കെ.ചന്ദ്രന്‍ എന്നിവരേയും യോഗം ഡയറക്ടര്‍മാരായി കെ.കെ.ബിനു, സി.കെ.യുധി ,സജീവ്കുമാര്‍ കല്ലട, പി.കെ.പ്രസന്നന്‍ എന്നിവരേയും എതിരില്ലാതെ തിരെഞ്ഞടുത്തു.  യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി   രാജന്‍ ചെമ്പകശ്ശേരി,  കെ.എസ്.ഷാജി , ആര്‍.ജി ജയദേവന്‍ എന്നിവരേയും തിരെഞ്ഞടുത്തതായി റിട്ടേണിങ്ങ് ഓഫീസര്‍ യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു.  സന്തോഷ് ചെറാകുളം അഞ്ചാം തവണയാണ് പ്രസിഡണ്ടായി ഐക്യകണേ്ഠനെ തിരെഞ്ഞടുക്കപ്പെടുന്നത്. യൂണിയന്‍ ഹാളില്‍ നടന്ന വാര്‍ഷിക.യോഗത്തില്‍  പ്രസിഡണ്ട് സന്തോഷ് ചെറാകുളം അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി  പി.കെ,പ്രസന്നന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍ പുതിയതായി തിരെഞ്ഞടുത്ത ഭാരവാഹികളെ  അനുമോദിച്ചു. കെ.കെ.ബിനു.സി.കെ.യുധി, സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Advertisement