ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വലമായ സമാപനം.തമിഴ്‌നാടിന്റെ ഹൃതികേഷ് പി.ആര്‍ ചാമ്പ്യനായി

58

ഇരിങ്ങാലക്കുട : ഫിഡെ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന്
ആവേശോജ്ജ്വലമായ സമാപനം.തമിഴ് നാടിന്റെ ഹൃതികേഷ് പി.ആര്‍
ചാമ്പ്യനായി.കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ
സ്‌കൂളില്‍ നടന്നു വന്നിരുന്ന അഞ്ചാമത് ആദിത് പോള്‍സണ്‍ മെമ്മോറിയല്‍
ഡോണ്‍ബോസ്‌കോ ഫിഡെ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് ഒമ്പതാം റൗണ്ട് ആവേശകരമായ
മത്സരങ്ങളോടെ സമാപിച്ചു.ടൂര്‍ണമെന്റില്‍ 9 ഇല്‍ 8 പോയിന്റ് നേടി
ചാമ്പ്യനായ ഹൃതികേഷ് ടോപ് സീഡ് തന്നെയായിരുന്നു . കേരളത്തിന്റെ യുവ
കളിക്കാരന്‍ മാര്‍ത്താണ്ഡന്‍ രണ്ടാം സ്ഥാനവും, കേരള സംസ്ഥാന ചാമ്പ്യനായ
ചന്ദര്‍ രാജു മൂന്നാംസ്ഥാനവും നേടി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍
നിന്നും 207 ഓളം കളിക്കാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. വിജയികള്‍ക്ക്
മൂന്നുലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു. 32
പുതിയ ചെസ്സ് കളിക്കാര്‍ക്ക് ഇന്റര്‍നാഷണല്‍ റേറ്റിംഗ് ലഭിക്കാന്‍
സാധിച്ചു എന്നുള്ളത് ഈ ടൂര്‍ണമെന്റിന്റെ ഏറ്റവും വലിയ
നേട്ടമാണ്.ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ റെക്ടര്‍ ഫാ.ഇമ്മാനുവേല്‍ മേവട
സമ്മാനദാനം നിര്‍വഹിച്ചു. ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ഡോ.എം.എസ്
ഗോവിന്ദന്‍കുട്ടി, ആദിത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.ടി ബാബു, പോള്‍സണ്‍
കല്ലൂക്കാരന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ചെസ് അസോസിയേഷന്‍
സെക്രട്ടറി പീറ്റര്‍ ജോസഫ്, ലയണ്‍സ് ക്ലബ്ബ് ക്ലസ്റ്റര്‍ സെക്രട്ടറി
ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ സംസാരിച്ചു.

Advertisement