കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് നഗരസഭക്ക് സാനിറ്റയിസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നൽകി ക്രൈസ്റ്റ് കോളേജ് തവനിഷ്

83

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഊർജം പകർന്നുകൊണ്ട് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സാനിറ്റയിസർ കം ബോഡി ടെംപറേച്ചർ സെൻസർ മെഷീൻ നഗരസഭക്ക് നൽകി. നഗരസഭ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ ബഷീർ മെഷീൻ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോളി ആൻഡ്രൂസിൽ നിന്ന് മെഷീൻ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ സോണിയഗിരി അധ്യക്ഷത വഹിച്ച ചടങ്ങിന് നഗരസഭ സെക്രട്ടറി  അരുൺ കെ. എസ്. സ്വാഗതവും  ഹെൽത്ത്‌ സൂപ്പർവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു ലാസർ, മീനാക്ഷി ജോഷി, കൗൺസിലർ വി.സി. വർഗ്ഗീസ്, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി ശ്യം കൃഷ്ണ, നോൺ ടീച്ചിങ് സ്റ്റാഫ്‌ ആദർശ് വിൻസെന്റ് എന്നിവരും പങ്കെടുത്തു.

Advertisement