മാലക്കള്ളനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

923
Advertisement

ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠിക്കിടയിൽ കൊച്ചു കുട്ടിയുടെ മാല പൊട്ടിച്ചോടിയ കള്ളനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുദ്യോഗസ്ഥൻ ഓടിച്ചിട്ട് പിടികൂടി . കുഞ്ഞുമുഹമ്മദ് മെഹബൂബ് 51 വയസ്, തളിക്കുളം വീട്, പൊഞ്ഞനം, കാട്ടൂർ എന്നയാളെ ആണ് പിടികൂടിയത്.മുത്തച്ഛന്റെ കയ്യിലിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചത് നാട്ടുകാർ കണ്ട് ബഹളം വച്ചത് പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഫൈസലിന്റെ ശ്രദ്ധയിൽപ്പെട്ടു. നീല ഷർട്ടുകാരനാണ് ഓടിയതെന്ന് കണ്ടു നിന്നവർ പറഞ്ഞത് കേട്ട ഫൈസൽ ആൾക്കൂട്ടത്തിനിടയിലൂടെ ഒരു നീല ഷർട്ടുകാരൻ ഡോൺ ബോസ്കോ റോഡിലൂടെ ഓടുന്നത് കണ്ട് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കുതറി ഓടാൻ ശ്രമിച്ച പ്രതിയെ ഫൈസൽ മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും സ്വർണ്ണമാലയും കണ്ടെടുത്തു.
പോലീസുദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലിന് ഇരിങ്ങാലക്കുട DYSp ഫേയ്മസ് വർഗീസും, ഇൻസ്പെക്ടർ ബിജോയ് പി ആർ. എസ് ഐ സുബിന്ത് K എന്നിവർ ഫൈസലിനെ അഭിനന്ദിച്ചു

Advertisement