നാദോപാസന സ്വാതിതിരുന്നാള്‍ സംഗീതനൃത്തോത്സവത്തിന് ഏപ്രില്‍ 11 ന് തിരശ്ശീല ഉയരും

259

ഇരിങ്ങാലക്കുട-നാദോപാസന സംഗീതസഭ വര്‍ഷം തോറും നടത്തിവരാറുള്ള ശ്രീ സ്വാതിതിരുന്നാള്‍ സംഗീത നൃത്തോത്സവം ഏപ്രില്‍ 11 ന് സമാരംഭിക്കും .കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കെനടയില്‍ പ്രത്യേകം സജ്ജമാക്കിയ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ നഗറില്‍ നാലു ദിവസങ്ങളിലായി ദക്ഷിണേന്ത്യയിലെ പ്രശസ്ത കലാക്കാരന്മാരുടെ വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറും.
ഏപ്രില്‍ 11 ന് വൈകീട്ട് നടക്കുന്ന സാംസ്‌ക്കാരിക ചടങ്ങ്് പ്രൊഫ,കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും .എം കൃഷ്ണന്‍ കുട്ടി മാരാര്‍ അദ്ധ്യക്ഷത വഹിക്കും .പ്രശസ്ത കവിയും വാഗ്മിയുമായ ആലങ്കോട് ലീലാകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തും.നാദോപാസനയും ശ്രീ ഗുരുവായൂരപ്പന്‍ ഗാനാഞ്ജലി ട്രസ്റ്റും സംയുക്തമായി നടത്തിയ അഖിലേന്ത്യാ സംഗീത മത്സരത്തിലെ വിജയിക്കുള്ള ഗാനാഞ്ജലി പുരസ്‌ക്കാരം കേരളസംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ സമ്മാനിക്കും .ഒന്നാം സമ്മാനത്തിന് അര്‍ഹനായ വിജയിയുടെ ഗുരുവിന് നല്‍കി വരുന്ന ഗുരുവായൂരപ്പന്‍ സുവര്‍ണ്ണ മുദ്ര ശ്രീ നെടുംകുന്നം വാസുദേവന് ഡോ.സി കെ രവി സമ്മാനിക്കും .ചടങ്ങില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ,കൂടല്‍മാണിക്യം ക്ഷേത്രം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ ,പാമ്പുമേക്കോട്ടുമന ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും

Advertisement