സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പ് മധുരം മധുമേഹം ഉദ്ഘാടനം ചെയ്തു

206
Advertisement

ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയവും കിഴക്കേ നട റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ (മധുരം മധുമേഹം)ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തില്‍ വെച്ച് കിഴക്കേ നട റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. പദ്മനാഭന്‍ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്രഹ്മാ കുമാരീസ് തൃശൂര്‍-എറണാകുളം ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ രാധാ ബെഹന്‍ജി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.ബി. കെ. ലത സ്വാഗതം ആശംസിച്ചു.മധുരം മധുമേഹം എന്ന ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പിന്റെ ഗുണങ്ങളെ കുറിച്ച് മൗണ്ട് അബുവിലെ പ്രഗല്‍ഭ ഡോക്ടര്‍ വത്സലന്‍ നായര്‍ ക്ലാസെടുത്തു. ബ്രഹ്മാ കുമാരീസ് ഈശ്വരീയ വിദ്യാലയം ഇരിങ്ങാലക്കുട സെന്റര്‍ ഇന്‍ ചാര്‍ജ് ബി.കെ. സൈരന്ധ്രി, കിഴക്കേ നട റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.സിജോ പള്ളന്‍ നന്ദിയും അര്‍പ്പിച്ചു

 

Advertisement