Wednesday, April 22, 2026
33.9 C
Irinjālakuda

അവാര്‍ഡിന്റെ തിളക്കവുമായി വീണ

‘ഇരിങ്ങാലക്കുട : വീണാസ് കറിവേള്‍ഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ വീണക്ക് യൂട്യൂബിന്റെ ‘ഗോള്‍ഡന്‍ ബട്ടന്‍’ അവാര്‍ഡ് ലഭിച്ചു. തൃശ്ശൂര്‍ പെരിഞ്ഞനം സ്വദേശിയാണ് വീണ. ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ മലയാളി വനിത കൂടിയാണ് വീണ. തൃശ്ശൂര്‍ ജനങ്ങളുടെ വായില്‍ കപ്പലോടിക്കുന്ന തൃശ്ശൂര്‍ സ്‌പെഷ്യല്‍ മീന്‍ കറി ഉണ്ടാക്കികൊണ്ടാണ് വീണ ഇ- ലോകത്തിന് പരിചിതയാകുന്നത്. വീണാസ് കറിവേള്‍ഡ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. പിന്നീട് അങ്ങോട്ട് ധാരാളം പാചക വീഡിയോകള്‍ അപലോഡ് ചെയ്യുകയും ചെയ്തു. നാടന്‍ സാമ്പാര്‍, കുലുക്കി സര്‍ബത്ത്, പാലപ്പം, ചിക്കന്‍ തോരന്‍ തുടങ്ങി കൊതിയൂറുന്ന വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകളാണ് വീണയെ ഭക്ഷണ പ്രിയരുടെ പ്രിയങ്കരിയാക്കിയത്. ഭര്‍ത്താവ് ജാന്‍ ജോഷിയോടൊപ്പം ദുബായില്‍ താമസിക്കുന്ന വീണ യൂട്യൂബ് ചാനല്‍ ആരംഭിച്ചത് 2015 നവംബര്‍ 3 നാണ്. അമ്മയാണ് പാചകത്തിന്റെ ഗുരു. വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന വീണ നാടന്‍ വിഭവങ്ങളുടെ വീഡിയോകളാണ് കൂടുതലും ഇടാറുള്ളത്. കുക്കര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സദ്യയില്‍ കാണുന്ന പിങ്ക് പാലടയുണ്ടാക്കുന്ന വീഡിയോയാണ് വീണയുടെ ആരാധകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ പത്ത്‌ലക്ഷത്തിലധികം സബ്‌ക്രൈബേഴ്‌സാണ് വീണക്കുള്ളത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img