മിനി കോണ്‍ഫ്രന്‍സ് ഹാള്‍ , യോഗ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു

358

പൂമംഗലം-2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂമംഗലം പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ നിര്‍മ്മിച്ച മിനി കോണ്‍ഫ്രന്‍സ് ഹാളിന്റേയും യോഗ പരിശീലന പദ്ധതിയുടേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ് അധ്യക്ഷനായിരുന്നു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി ശിവദാസ്, ഈനാശുപല്ലിശ്ശേരി, പഞ്ചായത്തംഗങ്ങളായ കത്രീന ജോര്‍ജ്ജ്, ഷീല ബാബുരാജ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത എന്നിവര്‍ സംസാരിച്ചു.

 

 

Advertisement