ദേവസ്വം വഴിയുടെ പേരില്‍ ജാതി സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം തടയണം ബി. ജെ. പി

468

ഇരിങ്ങാലക്കുട-കഴിഞ്ഞ ഭരണ സമിതി അടച്ചു കെട്ടിയ വഴി തെക്കേ നട പെരു വെല്ലിപ്പാടം നിവാസികളുടെ ശക്തമായ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് വൈകിയാണെങ്കിലും ദേവസ്വം ഭരണസമിതി തുറന്നു കൊടുത്തത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സന്തോഷ് ബോബന്‍ പറഞ്ഞു.വഴിയടക്കല്‍ കഴിഞ്ഞ ഭരണസമിതിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തി തിരുത്തുക മാത്രമാണ് ഈ ഭരണ സമിതി ചെയതിട്ടുള്ളു. ഈ പ്രശ്‌നം മുതലെടുത്തുകൊണ്ട് ദേശവിരുദ്ധ ശക്തികളും മാവോയിസ്റ്റുകളും ജാതി സംഘര്‍ഷം ഉണ്ടാക്കാനുള ശ്രമം കഴിഞ്ഞ രണ്ടു വര്‍ഷമായി ടത്തികൊണ്ടിരിക്കുകയാണ്. ഇവര്‍ വിരലിലെണ്ണാവുന്നവരെ ഉള്ളൂവെങ്കിലും ഇത് തടയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്ഷേത്ര പരിസരത്ത് ഇവര്‍ ചുറ്റി കറങ്ങുകയാണ്. ക്ഷേത്രമതില്‍ അടക്കമുള്ള ക്ഷേത്ര സ്വത്തുക്കള്‍ക്കോ വിശ്വാസങ്ങള്‍ക്കോ കോട്ടം തട്ടാതെ വേണം വഴി പ്രശനം പരിഹരിക്കേണ്ടതെന്നും കൂടല്‍മാണിക്യം വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ സന്തോഷ് ബോബനും അമ്പിളി ജയനും പറഞ്ഞു.

 

Advertisement