ഇരിങ്ങാലക്കുട സി എല്‍ സി ബേബി കിംഗ് -ക്യൂന്‍ മത്സരം സംഘടിപ്പിച്ചു

386
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സി എല്‍ സി യുടെ ആഭിമുഖ്യത്തില്‍ ബേബി കിംഗ് -ക്യൂന്‍ മത്സരം സംഘടിപ്പിച്ചു.സെന്റ് മേരീസ് സ്‌കൂളില്‍ വച്ച് നടന്ന ചടങ്ങ് സിനിമാ സംവിധായകന്‍ ഡിനു തോമസ് ഈലന്‍ ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.സി എല്‍ സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ.മില്‍ട്ടണ്‍ തട്ടില്‍ കുരുവിള ,ജൂനിയര്‍ സി എല്‍ സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി,ജൂനിയര്‍ സി എല്‍ സി പ്രസിഡന്റ് അജയ് ലാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സി എല്‍ സി പ്രസിഡന്റ് നോഷിന്‍ കെ പി സ്വാഗതവും ,പ്രോഗ്രാം കണ്‍വീനര്‍ തോമസ് ജോസ് നന്ദിയും പറഞ്ഞു

 

Advertisement