മുസ്ലീം ജമാ-അത്ത് കമ്മിറ്റി ഇരിങ്ങാലക്കുട നബിദിനാഘോഷവും മദ്രസ്സാ വാര്‍ഷികവും സംഘടിപ്പിച്ചു

268

ഇരിങ്ങാലക്കുട-മുസ്ലീം ജമാ-അത്ത് കമ്മിറ്റി ഇരിങ്ങാലക്കുട നബിദിനാഘോഷവും മദ്രസ്സാ വാര്‍ഷികവും സംഘടിപ്പിച്ചു.നവംബര്‍ 18 നാരംഭിച്ച പരിപാടികള്‍ നബിദിനമായ ചൊവ്വാഴ്ച സമാപനസമ്മേളനത്തോടെ സമാപിച്ചു.ഇമാം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് സിയാദ് ബാഖവിഫൈസി ഉദ്ഘാടനം ചെയ്തു.മുസ്ലീം ജമാ-അത്ത് കമ്മിറ്റി പ്രസിഡന്റ് കെ എ സൈറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മാസ്റ്റര്‍ ,അസിസ്റ്റന്റ് ഇമാം അഷറഫ് മൗലവി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.മിസ്താഹുല്‍ ജന്ന മദ്രസ്സാ കാട്ടുങ്ങച്ചിറ സദര്‍ പി എന്‍ എ കബീര്‍ മൗലവി സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.മുസ്ലീം ജമാ-അത്ത് കമ്മിറ്റിയംഗം കെ എസ് അസറുദ്ദീന്‍ നന്ദിയും ജനറല്‍ സെക്രട്ടറി പി കെ അലിസാബ്രി സ്വാഗതവും പറഞ്ഞു

 

Advertisement