കോട്ടയം നസീറിന് ചിത്രകലാരംഗത്തെ ആദ്യത്തെ അവാര്‍ഡ്

358

ഇരിങ്ങാലക്കുട:പ്രശസ്ത ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിന് മികച്ച ചിത്രകാരനുള്ള സുവര്‍ണ്ണതൂലിക അവാര്‍ഡ് സമര്‍പ്പിച്ചു.തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് സാന്‍ജോ വോയ്‌സിന്റെ പ്രളയാനന്തരം ചിത്രകലാ ക്യാമ്പിന്റേയും ചിത്രരചനാമത്സരത്തിന്റേയും ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്.പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് കോട്ടയം നസീര്‍ ഉദ്ഘാടനം ചെയ്തു.സെന്റ് ജോസഫ് ചര്‍ച്ച് വികാരിയും ,സാന്‍ജോ വോയ്‌സ് രക്ഷാധികാരിയുമായ ഫാ.ഡേവീസ് കിഴക്കുംതല അദ്ധ്യക്ഷത വഹിച്ചു.ഐടിയു ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സണ്‍ മുഖ്യാതിഥിയായിരുന്നു.സെന്റ് ജോസഫ് ചര്‍ച്ച് കൈക്കാരന്‍ ബാബു അക്കരക്കാരന്‍ ,മദര്‍ സുപ്പീരിയര്‍ ചാരിറ്റി കോണ്‍വെന്റ് സിസ്റ്റര്‍ ജിത ,ഏകോപനസമിതി പ്രസിഡന്റ് അനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ ആശംസക്ള്‍ അര്‍പ്പിച്ചു.സാന്‍ജോ വോയ്‌സ് ചീഫ് എഡിറ്റര്‍ ടിന്റോ മങ്കിടിയാന്‍ സ്വാഗതവും ,ജനറല്‍ കണ്‍വീനര്‍ തോമസ് ചേനത്ത് പറമ്പില്‍ നന്ദിയും പറഞ്ഞു

 

 

Advertisement