ലോകസമാധാനത്തിന്റെ സന്ദേശവുമായി യുദ്ധവിരുദ്ധ റാലി നടത്തി ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ

123
Advertisement

ഇരിങ്ങാലക്കുട: ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ ലോകസമാധാനത്തിന്റെ സന്ദേശവുമായി യുദ്ധവിരുദ്ധ റാലി നടത്തി. തിങ്കളാഴ്ച രാവിലെ സ്കൂളിൽ നിന്ന് പുറപ്പെട്ട ജാഥ 10.30ന് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിസരത്ത് സമാപിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി റാലി ഉൽഘാടനം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഇന്ദുകല രാമനാഥ് ,വളണ്ടിയർ ലീഡർ ആതിര ടി എസ് ,അധ്യാപകരായ രമാദേവി, ജ്യോതിലക്ഷ്മി, ശീതൾ, വളണ്ടിയർ ലീഡറായ മരിയ ബോബൻ തുടങ്ങിയവർ നേത്യത്വം നൽകി.

Advertisement