വിദ്യാര്‍ത്ഥികള്‍ക്ക് നിയമബോധവത്കരണ ക്ലാസ് നടത്തി

283

കാട്ടൂര്‍ : ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ N S S യൂണിറ്റ് ന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു മുകുന്ദപുരം താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ നിയമബോധവത്കരണ
ക്ലാസ് നടത്തി. അഡ്വക്കേറ്റ് കെ.ജി.സതീശന്‍ ക്ലാസ്സ് നയിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയംഗം ശ്രീമതി.റമീള, പ്രിന്‍സിപ്പല്‍ സുജാത എസ്സ്, പി.ടി.എ പ്രസിഡന്റ് ശങ്കരന്‍ കുട്ടി ,എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിജിത്. പി, മുന്‍ പ്രോഗ്രാം ഓഫീസര്‍ തോമസ് എ. എ എന്നിവര്‍ സംബന്ധിച്ചു.

Advertisement