ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോസ് തെക്കന്റെ നാമധേയത്തില്‍ സംസ്ഥാനതല കോളേജ് അദ്ധ്യാപക പുരസ്‌കാരം.

684

 

ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരിക്കേ അകാലത്തില്‍ മരണമടഞ്ഞ ഫാ.ഡോ.ജോസ് തെക്കന്റെ സ്മരണ നിലനിര്‍ത്താന്‍ 50,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന സംസ്ഥാനതലത്തിലുള്ള കോളേജ് അദ്ധ്യാപക പുരസ്‌കാരം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അറിയിച്ചു.അദ്ധ്യാപന ഗവേഷണ മേഖലകളിലെ പ്രാവീണ്യവും സാമൂഹികാഭിമുഖ്യവും പരിഗണിച്ചാണ് പ്രശസ്ത വ്യക്തിത്വങ്ങള്‍ അടങ്ങുന്ന ജൂറി അവാര്‍ഡ്‌ജേതാവിനെ തെരഞ്ഞെടുക്കുന്നത്.കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ റഗുലര്‍ അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഒരു കോളേജില്‍നിന്ന് ഒരു നോമിനേഷന്‍ മാത്രം നവംബര്‍ 15 ന് മുമ്പ് അതാത് പ്രിന്‍സിപ്പല്‍ മുഖേന അപേക്ഷിക്കണം. പ്രാരംഭനടപടികള്‍
വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി.ആന്റോ അദ്ധ്യക്ഷനായ സമിതി ഏകോപിപ്പിക്കുമെന്നും അവാര്‍ഡ് സംബന്ധമായ വിശദാംശങ്ങള്‍,അപേക്ഷാ ഫോറം എന്നിവ www.christcollegeijk.edu.in ല്‍ ലഭിക്കുമെന്നും പി.ആര്‍.ഒ. ഡോ.സെബാസ്റ്റ്യന്‍ ജോസഫ് അറിയിച്ചു.ഫോണ്‍-9447201159,9400323132

Advertisement