ലോക ബാലികാ ദിനം ആചരിച്ചു.

472

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്റെറി സ്‌കൂളിലെ എന്‍.എസ്.എസ് ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ലോക പെണ്‍കുട്ടി ദിനാചരണം നടത്തി. ദിനാചരണം പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രൈമറി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്ക് ബലൂണുകള്‍ നല്‍കുകയുo മധുരവിതരണം നല്‍കുകയും ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ കുട്ടികളെ കൊണ്ട് കഥകപറച്ചില്‍ മത്സരവുഠ നടത്തി.വിജയിച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കി.ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല നേതൃത്വം നല്‍കി.എന്‍ എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ആന്‍ ജില്‍ ജോയ് പൈനാടത്ത് അദ്ധ്യാപികമാരായ സീമ, റോഫി, ജസീന, വിദ്യാര്‍ത്ഥിനികളായ ആദിത്യ, ഗായത്രി, അല്‍ഫിയ കരീം, എന്നിവരും പങ്കെടുത്തു.

 

Advertisement