ലോക്ക് ഡൗണിലെ ഭക്ഷണ വിതരണം ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടു

67
Advertisement

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്‌.ഐ ഇരിങ്ങാലക്കുട നഗരത്തിൽ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ഭക്ഷണ വിതരണം 21 ദിവസം പിന്നിട്ടു. ആയിരത്തിലധികം ഭക്ഷണ പൊതികളാണ് ഇത് വരെ നൽകിയത്. മേഖലാ കമ്മിറ്റികൾക്ക് ദിവസങ്ങൾ നിശ്ചയിച്ച് നൽകിയത് പ്രകാരമാണ് ഭക്ഷണ വിതരണം നടത്തുന്നത്‌. ജനറൽ ആശുപത്രിയിലെ രോഗികൾക്കും തെരുവിൽ ഒറ്റപ്പെട്ടവർക്കും വഴിയിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവർക്കും ലോക്ക് ഡൗണിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്തു. വേളൂക്കര ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് വിഷുദിനത്തിൽ പായസം ഉൾപ്പടെയുള്ള ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, ജോ.സെക്രട്ടറി വി.എച്ച്.വിജീഷ്, വേളൂക്കര ഈസ്റ്റ് മേഖലാ സെക്രട്ടറി വിവേക് ചന്ദ്രൻ, മേഖല കമ്മിറ്റി അംഗങ്ങളായ കെ.എസ്അമൻജിത്ത്, ജിൻ്റോ ജോയ്, പി.എസ്.മണികണ്ഠൻ, സ്റ്റെൽവിൻ ദേവസ്സി, വിഷ്ണു ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.