ദേശീയ തപാല്‍ വാരം :സ്റ്റാമ്പ് പ്രദര്‍ശനവും,പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു

462

നടവരമ്പ് -ദേശീയ തപാല്‍ വാരത്തോടനുബന്ധിച്ച് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്റ്റാമ്പ് പ്രദര്‍ശനവും ,സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചുള്ള ക്ലാസ്സും ,പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചു.സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങ് നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ലാലി ഉദ്ഘാടനം ചെയ്തു.കോര്‍ഡിനേറ്റര്‍ ഷക്കീല ടീച്ചര്‍ സ്വാഗതം പറഞ്ഞു.ഇരിങ്ങാലക്കുട പോസ്റ്റാഫീസ് സൂപ്രണ്ട് വി .വി രാമന്‍ അദ്ധ്യക്ഷത വഹിച്ചു .കരുപ്പടന്ന ഫിലാടെലിസ്്റ്റ് മൈഷൂക്ക് പ്രഭാഷണം നടത്തി.വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ മനു ആശംസകളര്‍പ്പിച്ചു.ഇരിങ്ങാലക്കുട മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ജയകുമാര്‍ നന്ദി പറഞ്ഞു

Advertisement