മനുഷ്യനന്മയ്ക്കായി കമ്യൂണിസ്റ്റുകാരന്റെ പാത: പന്ന്യന്‍ രവീന്ദ്രന്‍

167

ഇരിങ്ങാലക്കുട: പൈതൃകം മനസ്സിലാക്കി മുന്നേറുന്നവനാണ് കമ്മ്യൂണിസ്റ്റുകാരന്‍. മനുഷ്യനന്മയിലൂന്നിയുള്ള പാതയാണ് കമ്മ്യൂണിസ്റ്റുകാരന്‍ തിരഞ്ഞെടുക്കുക. കേരളീയ നവോത്ഥാന ചരിത്രമുഹൂര്‍ത്തങ്ങളായ ഇരിങ്ങാലക്കുട കുട്ടന്‍കുളം സമരവും, വൈക്കംസത്യാഗ്രഹസമരവും പാലിയം സമരവും ഗുരുവായൂര്‍ സത്യാഗ്രഹവുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയ്യൊപ്പു കൂടിയാണ് സംഘടിപ്പിച്ചതും പോരാടിയതും വിജയിപ്പിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍കൈയില്‍ എസ്എന്‍ഡിപിയും പുലയമഹാസമിതിയും ചേര്‍ന്നു നടത്തിയ ഐതിഹാസികമായ കുട്ടംകുളം സമരത്തിന് നായകന്‍ കെ വി ഉണ്ണിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധപൂര്‍വം ചരിത്രം മാറ്റിയെഴുതാന്‍ തുടങ്ങിയ കേന്ദ്രഭരണ കയ്യാളുന്ന പാര്‍ട്ടിയുടെ ഫാസിസ്റ്റ് മുഖം അനാവരണം ചെയ്യപ്പെട്ടതിനെ പ്രകടമായ കാഴ്ചകളാണ് അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തങ്ങളുടെ മുന്‍കാല ചെയ്തികള്‍ മൂലം നിസ്സഹായതയുടെ തടവറയിലാണ്. ഏറെജാഗ്രത്തായ ഇന്ത്യനവസ്ഥയില്‍ ഇടതുപക്ഷ ഐക്യത്തിന്റെ സാധ്യതകളില്‍ ആണ് രാജ്യം പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

 

Advertisement