സംയോജിത കൃഷിയുമായി സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റി

201
Advertisement

പുല്ലൂര്‍: സിപിഎം പുല്ലൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംയോജിത കൃഷി നടത്തുന്നു. വാഴ, വഴുതന, മുളക്, തക്കാളി,വെണ്ട, പയറ്, ചീര എന്നിവയാണ് കൃഷിയിറക്കുന്നത്. സംയോജിത കൃഷിയുടെ ഭാഗമായി പച്ചക്കറി കൃഷി കര്‍ഷകസംഘം ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയോഗത്തില്‍ ലോക്കല്‍ സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പുളിഞ്ഞോട്ടിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ലോക്കല്‍ കമ്മറ്റി അംഗങ്ങളായ സജന്‍ കാക്കനാട്, കെ.ജി.മോഹനന്‍ മാസ്റ്റര്‍, തുറവന്‍ക്കാട് ബ്രാഞ്ച് സെക്രട്ടറി രാജേഷ് പി.വി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement