മുരിയാടു നിന്ന് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരപ്രതിഷ്ഠക്കുള്ള എണ്ണ

292
Advertisement

ഇരിങ്ങാലക്കുട : തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ കൊടിമരം മാറ്റി പുനഃപ്രതിഷ്ഠിക്കുവാനുള്ള എണ്ണ മുരിയാട് നാച്വര്‍ അഗ്രോ കോംപ്ലക്സ് (പ്രൈ) ലിമിറ്റഡ് കമ്പനിയില്‍ നിന്നുള്ള എണ്ണ തെരഞ്ഞെടുത്തു. കൊടിമരം എണ്ണത്തോണിയിലിടാനാണ് എണ്ണ ഉപയോഗിക്കുന്നത്. കേരളത്തിലെ പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന മണ്‍മറഞ്ഞ സി.എം.മൂത്താരുടെ പത്നി ശ്രീമതി കാവേരികുട്ടിയമ്മ കമ്പനി സി.ഇ.ഒ സി.സി.സുരേഷിന് എണ്ണ കൈമാറി. ലളിതവും ഭക്തിനിര്‍ഭരവുമായ ചടങ്ങില്‍ കമ്പനി ജീവനക്കാരും നാട്ടുകാരും പങ്കെടുത്തു.

 

Advertisement