വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

21

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചാം ക്ലാസ് വരെയുള്ള എസ് സി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു. ആദ്യഘട്ട വിതരണത്തിന്റെ ഉദ്ഘാടനം ആനന്ദപുരം ഗവ :യുപി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. 150 ഓളം വിദ്യാർത്ഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത് .ആദ്യഘട്ടത്തിൽ 60 വിദ്യാർത്ഥികൾക്കുള്ള വിതരണം ആണ് ഇന്ന് നടത്തിയത്. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ , പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് ,എ എസ് സുനിൽകുമാർ ,നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനു, മണി സജയൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല ,അസിസ്റ്റൻറ് ഇന്ദു ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

Advertisement