പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണം ചെയ്തു

79

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നവംബര്‍ ആദ്യവാരത്തില്‍ സംഘടിപ്പിച്ച ‘കരുതലിനൊരു കൈതാങ്ങ് ഫുഡ് ഫെസ്റ്റ് 2019’ – ലൂടെ അര്‍ഹതപ്പെട്ട ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ജാതിമതഭേദമെന്യേ ഒന്നാകെ കരം ചേര്‍ന്ന് അദ്ധ്വാനിച്ചതിന്റെ ഫലമായി സമാഹരിച്ച തുകയുടെ സൗജന്യ ഡയാലിസിസ് കൂപ്പണ്‍ ഹോസ്പിറ്റല്‍ കോണ്‍വെന്റിലെ മദര്‍ സിസ്റ്റര്‍. പ്രസന്‍സ്, സിസ്റ്റര്‍ ജെസ്സി തോമസ്, സിസ്റ്റര്‍ എല്‍സി, സിസ്റ്റര്‍ എല്‍സീന എന്നീ സിസ്റ്റേഴ്‌സിന്റെ സുവര്‍ണ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ മോണ്‍സിഞ്ഞോര്‍ റെവ. ജോസ് മഞ്ഞളി വിതരണം ചെയ്തു. ജൂബിലി ആഘോഷങ്ങള്‍ കരുതലിനൊരു കൈത്താങ്ങാകാന്‍ നിമിത്തമായത് ദൈവാനുഗ്രഹമാണെന്ന് അച്ചന്‍ കൂട്ടിചേര്‍ത്തു.

Advertisement