എം. എല്‍. എ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ്സ് മാര്‍ച്ച് നടത്തി

307
Advertisement

ഇരിങ്ങാലക്കുട-തിരുവനന്തപുരത്ത് എം. എല്‍. എ ഹോസ്റ്റലില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ഡി .വൈ .എഫ് .ഐ നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യുക എം എല്‍ എ ഹോസ്റ്റല്‍ ദുരുപയോഗം ചെയ്ത എം എല്‍ എ അരുണന്‍ മാസ്റ്റര്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹിളാ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഡി സി സി ജനറല്‍ സെക്രട്ടറി സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച ജാഥയ്ക്ക് രാജേശ്വരി ശിവരാമന്‍ ,സുജ സജീവ് കുമാര്‍ ,രാജലക്ഷ്മി കുറുമാത്ത്,ബേബി ജോസ് കാട്ട്‌ല ,സിന്ധു അജയന്‍ ,വത്സല ജോണ്‍ ,ഗംഗാ ദേവി ,ആനി തോമസ് ,നിമ്യ ഷിജു,ദീപ തുടങ്ങിയവര്‍ നേതൃത്വം നല്‍കി