മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പളവും അലവന്‍സുമായി താഴേക്കാട് പളളി വൈദികരും ജീവനക്കാരും

893
Advertisement

താഴേക്കാട് :പ്രളയത്തില്‍ ദുരിതമനുഭവിക്കുവരെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താഴേക്കാട് പളളി വികാരി ഫാ.ജോ കവലക്കാട്ട’് പളളിയിലെ വൈദികരുടെയും ജീവനക്കാരുടെയും ഒരു മാസത്തെ അലവന്‍സും ശമ്പളവും ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. അരുണന്‍ മാസ്റ്റര്‍ക്ക് കൈമാറി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കസഭയുടെ പങ്ക് നിസ്തലമാണെ് എം.എല്‍.എ പ്രൊഫ. അരുണന്‍ മാസ്റ്റര്‍ അവകാശപെട്ടു. സമാനതകളില്ലാത്ത ഈ ദുരിതത്തില്‍ എല്ലാവരും പങ്കുചേരണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും വികാരി ഫാ.ജോ കവലക്കാട്ട് ആവിശ്യപ്പെട്ടു. അസി.വികാരി ഫാ. അഖില്‍ വടക്കന്‍, കൈക്കാരന്‍മാരായ വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍, ലിയോസ്, സെബാസ്റ്റ്യന്‍, പളളിമേനോന്‍ ഉണ്ണികൃഷ്ണന്‍, കപ്യാര്‍ ജോയി, ക്ലാര്‍ക്ക് ജീന എന്നിവര്‍ സംസാരിച്ചു.