ഠാണാവിലെ ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടിലെ കയ്യേറ്റമൊഴിപ്പിക്കാനും വികസന പ്രവര്‍ത്തനവുമായി കൂടല്‍മാണിക്യം ദേവസ്വം

669
Advertisement

ഇരിങ്ങാലക്കുട: ഠാണാ ജംഗ്ഷന് കിഴക്ക് ജനറല്‍ ആസ്പത്രിക്ക് എതിര്‍വശത്തെ ദേവസ്വം വക പേ & പാര്‍ക്ക് സൗകര്യമുള്ള പറമ്പ് സര്‍വ്വേ ചെയ്യിക്കാനും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ഫലപ്രദമായ, ആദായകരമായ രീതിയില്‍ വിനിയോഗിക്കാനും ശ്രീ കൂടല്‍മാണിക്യം ദേവസ്വം ഒരുങ്ങുന്നു.അതിന്റെ ഭാഗമായി ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, മെമ്പര്‍ രാജേഷ് തമ്പാന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സുമ എന്നിവര്‍ പരിശോധന നടത്തി. റസ്റ്റോറന്റ് പോലുള്ള ബിസിനസ്സുകള്‍ ആരംഭിക്കാന്‍ പലരും ദേവസ്വത്തെ സമീപിച്ചിട്ടുള്ളതാണ്.ദേവസ്വം വക ഭൂമികളോ കെട്ടിടങ്ങളോ അന്യാധീനപ്പെടാനോ, ഉപയോഗമില്ലാതെ കിടക്കുന്നതോ അനവദിക്കില്ലെന്ന ദേവസ്വം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കുകയാണ് ഈ നടപടിയിലൂടെ ദേവസ്വം ലക്ഷ്യമാക്കുന്നത്.

 

Advertisement