ഓട്ടോ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു

63
Advertisement

ഇരിങ്ങാലക്കുട:ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വറുതിലേക്ക് വീണു കൊണ്ടിരിക്കുന്ന ദിവസ കൂലിക്കാരായ ഇരിങ്ങാലക്കുടയിലെ ഓട്ടോ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്ത് കൊണ്ട് മാതൃകയാകുകയാണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് 98 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയും “സ്പ്രെഡിങ്ങ് സ്മൈൽസ്” എന്ന സംഘടനയും ഇരിങ്ങാലക്കുട ജനമൈത്രി പോലീസും. ഏകദേശം ആയിരം രൂപ വില വരുന്ന പല വ്യഞ്ജന കിറ്റുകളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്.ഇരിങ്ങാലക്കുട സി.ഐ എം.ജെ ജിജോ, എസ്.ഐ അനൂപ് എസ്.ഐ ശ്രീനി ബീറ്റ് ഓഫീസർമാർ ബസ് സ്റ്റാന്റ് ഓട്ടോ സ്റ്റാന്റിലെ ഓട്ടോ സുഹൃത്തുക്കൾക്ക് കിറ്റ് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.അർഹരായവർക്ക് തുടർന്നും ഇത്തരം സഹായങ്ങൾ ഉറപ്പാക്കും എന്നും സംഘാടകർ അറിയിച്ചു.

Advertisement