ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പുതിയ ഓഫീസ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

34

ആനന്ദപുരം:സംസ്ഥാന ആരോഗ്യ വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം ആരോഗ്യകേന്ദ്രത്തിൽ നിർമ്മിക്കുന്ന 5000 സ്ക്വയർ ഫീറ്റ് വരുന്ന ഒ. പി ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ആനന്ദപുരം പ്രാഥമിക ആശുപത്രി പൂർണ പ്രതാപത്തോടു കൂടി നവീകരിക്കുന്നതിന് വേണ്ട കർമ്മപദ്ധതികൾക്ക് നേതൃത്വം കൊടുക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ജീവനക്കാരുടെ ക്വാർട്ടേഴ്സിന്റെ നവീകരണം, ഐസൊലേഷൻ വാർഡ്, ഇൻപേഷ്യന്റ് വിഭാഗം ആരംഭിക്കൽ തുടങ്ങി വിവിധങ്ങളായ വികസനപ്രവർത്തനങ്ങൾ വഴിയായി ആനന്ദപുരം പ്രാഥമികാരോഗ്യകേന്ദ്രത്തെ മികവുറ്റ ഒരു ആരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി,ജില്ലാ ഡി എം ഒ ഡോ. റെജിന. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ മോഹനൻ വലിയാട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ടി കിഷോർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. യു വിജയൻ, ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, വാർഡ്‌ അംഗം നിജി വത്സൻ. പഞ്ചായത്തംഗങ്ങളായ തോമസ് തോകലത്ത്, സുനിൽ കുമാർ എ.എസ് , മനീഷ മനീഷ്, മണി സജയൻ, നികിത അനൂപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement