കാട്ടൂരില്‍ ഇറങ്ങിയത് പുലിയല്ല കാട്ടുപൂച്ച: ഫോറസ്റ്റ് ഓഫീസേഴ്‌സ്

14456
Advertisement

വെള്ളാനി: കാട്ടൂരില്‍ വെള്ളാനി ഭാഗത്ത് കഴിഞ്ഞ ദിവസം കണ്ടത് കാട്ടുപൂച്ചയാണെന്നും പുലിയല്ലെന്നും ആരും പരിഭ്രാന്തരാകേണ്ടെന്ന് ഫോറസ്റ്റ് ഊദ്യാഗസ്ഥരും പോലീസും പറഞ്ഞു.കഴിഞ്ഞ ദിവസം താണിശ്ശേരി -വെള്ളാനി ഭാഗത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നിരുന്നു.ഇന്നലെ കണ്ട കാല്‍ പാടുകളും മറ്റും വച്ച് ഇന്നലെ മുതലുള്ള തിരച്ചിലിനിടയില്‍ ഫോറസ്റ്റുക്കാര്‍ അതു പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും സഥിരീകരിച്ചു .പ്രത്യക്ഷത്തില്‍ പുലിയെപ്പോലെയിരിക്കുമെന്നും എന്നാല്‍ മനുഷ്യരെ ഉപദ്രവിക്കില്ലെന്നും ഓഫീസേഴ്‌സ് അറിയിച്ചു.പുലിയുണ്ടെന്ന അഭ്യൂഹത്തെ കണ്ടു എന്ന് പ്രചരണം സോഷ്യല്‍ മീഡിയാസിലൂടെ പരത്തിയ വ്യക്തികള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുമെന്ന് പോലീസ് പറഞ്ഞു
.

Advertisement