പ്രളയത്തെ അതിജീവിച്ച കേരളം ശാസ്ത്രബോധം വളര്‍ത്തിയെടുക്കുക-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം സംഘടിപ്പിച്ചു

326

ഇരിങ്ങാലക്കുട:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം എടക്കുളം എസ്.എന്‍.ജി.എസ്.സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്നു. ജില്ലാ പ്രസിഡണ്ട് കെ.എസ്.ജയ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വത്സല ബാബു, സി.ജെശിവശങ്കരന്‍ മാഷ്, ദീപ ആന്റണി എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി റഷീദ് കാറളം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി.ഗോപിനാഥ് സ്വാഗതവും എ.വി.ഗോകുല്‍ദാസ് നന്ദിയും പറഞ്ഞു. നെറ്റിയാട് സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ എം.കെ.ചന്ദ്രന്‍ മാഷ്, കെ.കെ.ചാക്കോ, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. സമ്മേളന അനുബന്ധ പരിപാടിയായി നടത്തിയ ബാലോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കി. കെ.പി.രവി പ്രകാശ് സംഘടനാ രേഖ അവതരിപ്പിച്ചു.
മേഖലാ പ്രസിഡണ്ടായി റഷീദ് കാറളവും സെക്രട്ടറിയായി അഡ്വ:പി.പി.മോഹന്‍ദാസിനേയും തിരഞ്ഞെടുത്തു.
പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ നേരിടുന്ന കുടിവെള്ള ശോചനീയാവസ്ഥ ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി നടപ്പിലാക്കുക എന്ന പ്രമേയം അവതരിപ്പിച്ചു.

 

Advertisement