Tuesday, July 7, 2026
27.3 C
Irinjālakuda

വിദഗ്ധ തൊഴിലാളികൾക്കും വിദഗ്ധ തൊഴിൽ സേവനം ആവശ്യമുള്ളവർ ക്കും അത്താണിയായി സ്കിൽ രജിസ്ട്രി മുരിയാട് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു

മുരിയാട്: ഗാർഹിക ഗാർഹികേതര തൊഴിലുകൾക്ക് തൊഴിലന്വേഷകരേയും തൊഴിൽ ആവശ്യമുള്ള വരെയും സഹായിക്കാൻ ആയിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ സ്കിൽ രജിസ്ട്രിയിലൂടെ ഉള്ള രജിസ്ട്രേഷൻ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ,ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, ശ്രീജിത്ത് പട്ടത്ത്,നിഖിത അനൂപ് നിജി വത്സൻ, മനീഷ മനീഷ്, സെക്രട്ടറി പി പ്രജീഷ് എന്നിവർ ആശംസകളർപ്പിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ രതി ഗോപി സ്വാഗതവും നോഡൽ ഓഫീസർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. നാല്പത്തൊന്ന്‌ വിദഗ്ധ മേഖലകളാണ് രജിസ്ട്രേഷനായി പരിഗണിക്കപ്പെടുന്നത്.പഞ്ചായത്തിലെ വിദഗ്ധർ ആയിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും രജിസ്ട്രേഷൻ നടത്തുന്നതിനും തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും. രജിസ്ട്രേഷൻ നടപടികൾക്ക് പഞ്ചായത്ത് മെമ്പർ മാരുമായി ബന്ധപ്പെടേണ്ടതാണ്.ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് ആരംഭിച്ച ആപ്പാണ് സ് കിൽ രജിസ്ട്രി. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധ സേവനം തേടാനുമുള്ള ആപ്ലിക്കേഷനാണ് ഇത്.യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാനും അവസരമുണ്ട്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി സ്കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളികൾക്കും തൊഴിലാളികളെ ആവശ്യമുള്ളവർക്കും ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം.തൊഴിലന്വേഷകര്‍ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ ആപ്പിൽ അപ് ലോഡ് ചെയ്യണം.മൂന്ന് വിഭാഗങ്ങളിലായാണ് രജിസ്ട്രേഷൻ പൂര്‍ത്തിയാക്കേണ്ടത്. ആദ്യ വിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റ പണികളും സര്‍വീസിങ്ങുമാണ്. ഡ്രൈവര്‍, വീട്ടുജോലി, ശുചീകരണ തൊഴിലാളി, തെങ്ങുക്കയറ്റം, തുണിയലക്കൽ, തേപ്പ്, ഡേ കെയറുകൾ, ഹോം നേഴ്സുമാര്‍, വയോജന പരിപാലനം, വീടുകളിലെത്തി കുട്ടികളെയും പ്രമേഹമുള്ളവരേയും നോക്കുന്നവര്‍, , മൊബൈൽ ബ്യൂട്ടിപാര്‍ലര്‍ സേവനം എന്നിവ നടത്തുന്നവരാണ് രണ്ടാം വിഭാഗത്തിൽ വരുന്നത്. അതേസമയം, ഹോം മെയിൻ്റനൻസാണ് മൂന്നാം വിഭാഗം.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img