എല്‍ ഡി വൈ എഫ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍

406

ഇരിഞ്ഞാലക്കുട: തൃശ്ശൂര്‍ ലോകസഭാ മണ്ഡലത്തിലെ LDF സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഇ എം എസ് സ്മാരക മന്ദിരത്തില്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ കണ്‍വെന്‍ഷന്‍ ചേര്‍ന്നു.AIYF സംസ്ഥാന കമ്മിറ്റി അംഗം കെസി ബിജൂ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ DYFI ബ്ലോക്ക് സെക്രട്ടറി ആര്‍ എല്‍ ശ്രീലാല്‍ അധ്യക്ഷനായി.യുവജന സംഘടന നേതാക്കളായ വി എ അനീഷ്,വി ആര്‍ രമേഷ്,കമറുദീന്‍ എന്നിവര്‍ സംസാരിച്ചു.LDYF ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി എ എസ് ബിനോയ്,പ്രസിഡന്റായി ആര്‍ എല്‍ ശ്രീലാല്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

Advertisement