ലൗ പ്ലാസ്റ്റിക് പദ്ധതിക്ക് തുടക്കമായി

26

ഇരിങ്ങാലക്കുട : സീഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന ലൗ പ്ലാസ്റ്റിക് പദ്ധതിയ്ക്ക് തുടക്കമായി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. വിനയന്‍ അധ്യക്ഷനായിരുന്നു. പി.ടി.എ. പ്രസിഡന്റ് ബെന്നി വിന്‍സന്റ്, മാനേജ്മെന്റ് പ്രതിനിധികളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന്‍ നമ്പൂതിരി, പ്രിന്‍സിപ്പാള്‍ ഡോ. എ.വി. രാജേഷ്, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, സീഡ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഷഫിക്, സ്‌കൂള്‍ കോ- ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ സംഭരിച്ച പ്ലാസ്റ്റ് മാലിന്യങ്ങള്‍ റീസൈക്കിളിങ്ങിനായി കൊണ്ടുപോയി.

Advertisement