കൊടും ചൂടിലും തണുപ്പേകുന്ന ഇരിങ്ങാലക്കുടക്കാരന്‍ എ.സി മെക്കാനിക്കിന്റെ എ.സിയില്ലാ വീട്

1062

ചുട്ടുപൊള്ളിക്കുന്ന വേനല്‍ ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. കോണ്‍ക്രീറ്റ് വീടുകള്‍ ചൂടാറാപ്പെട്ടികളായി മാറുന്ന കാലം. ഇതില്‍നിന്നും വ്യത്യസ്തമായി, കുറഞ്ഞ ചെലവില്‍ ഒരുക്കിയ, വേനല്‍ചൂട്എത്തിനോക്കാന്‍ മടിക്കുന്ന വീടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗൃഹനാഥന്‍. …

എന്റെ പേര് അഭിലാഷ്. ഇരിങ്ങാലക്കുടയിലെ കാറളമാണ് സ്വദേശം. എല്ലാ പ്രവാസികളെയും പോലെനാട്ടിലൊരു വീട് എന്റെയും സ്വപ്നമായിരുന്നു. പക്ഷേ അതിനുവേണ്ടി അന്യദേശത്ത്കഷ്ടപ്പെട്ടുണ്ടാകുന്ന സമ്പാദ്യം മുഴുവന്‍ നിക്ഷേപിക്കാന്‍ താല്‍പര്യമില്ലായിരുന്നു.വലിയ തുക ലോണെടുത്തുള്ള കടബാധ്യയും വേണ്ട എന്നാദ്യമേ തീരുമാനിച്ചിരുന്നു.ഞങ്ങളുടെ ചെറിയ കുടുംബത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ഒരുനില.വീട് എന്നതായിരുന്നു സങ്കല്‍പം. ഇതിനായി ഞങ്ങള്‍ സമീപിച്ചത് കോസ്റ്റ്.ഫോര്‍ഡിലെ എഞ്ചിനീയര്‍ ശാന്തിലാലിനെയായിരുന്നു. …

പ്രാദേശികമായി വെട്ടുകല്ല് സുലഭമായിരുന്നു. അതുകൊണ്ട് നിര്‍മാണത്തിന് വെട്ടുകല്ല് തിരഞ്ഞെടുത്തു.തട്ടുകളായുള്ള പ്ലോട്ടില്‍ കരിങ്കല്ല് കൊണ്ട് അടിത്തറ കെട്ടി. വെട്ടുകല്ല് കൊണ്ടു ഭിത്തി നിര്‍മിച്ചു. പ്ലാസ്റ്ററിങ്ങിനു മണ്ണും കുമ്മായവും ഉപയോഗിച്ചു. പറമ്പില്‍ തന്നെയുള്ള മണ്ണാണ് ഉപയോഗിച്ചത്.പറമ്പില്‍ തന്നെയുള്ള മണ്ണാണ് ഉപയോഗിച്ചത്. മണലിന്റെ ആവശ്യമേ ഉണ്ടായില്ല. പ്രത്യേകം പ്രത്യേകം പെയിന്റ് അടിക്കേണ്ട കാര്യവുമില്ല. ദീര്‍ഘ കാലയളവില്‍ പരിപാലന ചെലവും ലാഭമാണ്….

ഫ്‌ലാറ്റും സ്ലോപ്പും റൂഫുകള്‍ വീടിനു ഭംഗിയേകുന്നു. ഓടുവച്ചു വാര്‍ക്കുന്ന ഫില്ലര്‍ സ്ലാബ് രീതിയിലാണ് മേല്‍ക്കൂര ഒരുക്കിയത്. അതിനാല്‍ പ്രത്യേകം സീലിങ് വര്‍ക്കുകള്‍ ചെയ്യേണ്ട ആവശ്യവുമില്ല…

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചന്‍, മൂന്നു കിടപ്പുമുറികള്‍ എന്നിവയാണ് 1500 ചതുരശ്രയടിയില്‍ ഒരുക്കിയിരിക്കുന്നത്. പരിപാലനം കൂടി കണക്കിലെടുത്ത്, അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ്.ഇടങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇടച്ചുവരുകള്‍ നല്‍കാതെ തുറസായ ശൈലിയിലാണ്.അകത്തളങ്ങള്‍ ക്രമീകരിച്ചത്. ഇത് കൂടുതല്‍ വിശാലതയും ക്രോസ് വെന്റിലേഷനും ഉറപ്പുവരുത്തുന്നു.സ്വാഭാവിക വെളിച്ചം ലഭിക്കാന്‍ ധാരാളം ജനാലകളും നല്‍കി. പകല്‍സമയത്ത്.ലൈറ്റുകള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. …

രണ്ടു കിടപ്പുമുറികള്‍ക്ക് അറ്റാച്ഡ് ബാത്‌റൂം സൗകര്യം നല്‍കിയിട്ടുണ്ട്. ..ഒരു കോമണ്‍ ടോയ്ലറ്റും സജ്ജീകരിച്ചു. അടുക്കളയില്‍ കബോര്‍ഡുകള്‍ നല്‍കി….

സ്ട്രക്ചറും ഫര്‍ണിഷിങ്ങും സഹിതം ഇരുപതു ലക്ഷം രൂപയ്ക്ക് ഞങ്ങളുടെ സ്വപ്നക്കൂട് പൂര്‍ത്തിയായി.എടുത്തുപറയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ചുട്ടുപൊള്ളുന്ന ഈ വേനല്‍ക്കാലത്തും വീടിനുള്ളില്‍ നല്ല തണുപ്പാണ്.

Advertisement