28.9 C
Irinjālakuda
Saturday, January 11, 2025
Home Blog Page 641

മുരിയാട് ഗ്രാമപഞ്ചായത്തിലെ സുന്ദരകില്ലാടികള്‍ നാടിന്റെ നിരുറവകള്‍ കണ്ടെത്തുന്നു.

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പു തൊഴിലാളികള്‍ ഹരിത കേരള മിഷന്റെ ഭാഗമായി 10 കുളങ്ങളും 33 കിണറുകളും നിര്‍മ്മിച്ചു.കൂടാതെ മത്സ്യക്കഞ്ഞുങ്ങളെ വളര്‍ത്തുന്ന കുളങ്ങളും നിര്‍മ്മിച്ച് ഈ മേഖലയില്‍ വേറിട്ട മാതൃക സൃഷ്ടിക്കുന്നു.സ്ത്രികള്‍ പൊതുവേ കടന്ന് വരാത്ത ഈ മേഖലയില്‍ വിജയകൊടി പാറിച്ചിരിക്കുകയാണ് ഇവര്‍. 17-ാം വാര്‍ഡില്‍ നിര്‍മ്മിച്ച കുളത്തിന്റെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എ.മനോജ് കുമാര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തു പ്രസിഡണ്ട് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണനും മുരിയാട് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രൊഫ.ബാലചന്ദനും തൊഴിലാളികള്‍ക്ക് ട്രോഫി നല്‍കി കൊണ്ട് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ജോണ്‍സന്‍ സ്വാഗതവും നിത അര്‍ജുനന്‍ നന്ദിയും മിനി സത്യന്‍ ആശംസയും പറഞ്ഞു

Advertisement

കരൂപ്പടന്ന സ്‌കൂളില്‍ പൂര്‍വ്വ വിദ്യര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി.

കരൂപ്പടന്ന : അന്താരാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തുന്ന കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി – അധ്യാപക സൗഹൃദ സംഗമം നടത്തി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഒ.എസ്.എ സെക്രട്ടറി പി.കെ.എം.അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ ബക്കര്‍ മേത്തല, തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ചരിത്ര രേഖ പ്രകാശനം ചെയ്തു. ഖാദര്‍ പട്ടേപ്പാടം ഏറ്റുവാങ്ങി.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര, ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയപ്രകാശ് ഉള്‍പ്പെടെ ത്രിതല പഞ്ചായത്ത് അംഗങ്ങളും അധ്യാപകരും പൂര്‍വ്വ അധ്യാപകരും പി.ടി.എ. ഭാരവാഹികളും പങ്കെടുത്തു.സംഘാടക സമിതി കണ്‍വീനര്‍ പി.എ.നസീര്‍ സ്വാഗതവും എ.എസ്.സുനില്‍ നന്ദിയും പറഞ്ഞു. പൂര്‍വ്വ അധ്യാപകരെ ആദരിച്ചു.സ്‌കൂള്‍ വിദ്യാര്‍ത്ഥി – പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ
വിവിധ കലാപരിപാടികളും ഉണ്ടായി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ.ഗ്രേഡ് നേടിയ നാഫിയ പര്‍വ്വീണ്‍, ആദിത്യ എന്നിവര്‍ക്ക് പി.ടി.എ യുടെ ഉപഹാരം എം.എല്‍.എ. നല്‍കി.

Advertisement

ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ 24 – ാമത് വാര്‍ഷികം ഡിസ്ട്രിക്റ്റ് സെഷന്‍ ജഡ്ജ് ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. . എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഹരീഷ് മേനോന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സഞ്ജീവ്കുമാര്‍, എസ്.എം.സി. ചെയര്‍ മാന്‍ അഡ്വ. കെ.ആര്‍. അച്യുതന്‍, എസ്.എന്‍.ഇ .എസ് പ്രസിഡന്റ് എ.എ. ബാലന്‍, സെക്രട്ടറി എ.കെ. ബിജോയ്, പി. ടി .എ പ്രസിഡന്റ് റിമ പ്രകാശ്, വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോ, എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ലീഡര്‍ അഞ്ജു ഗോപിനാഥ് നന്ദി പറഞ്ഞു . തുടര്‍ന്ന് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Advertisement

വിജ്ഞാനവാടി തുറന്ന് നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം

പടിയൂര്‍ : ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ പണ്ടാരത്തറ പ്രദേശത്ത് പണിപൂര്‍ത്തികരിച്ച് വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കൈമാറിയ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്ക് വിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ ടി ഡി ദശോബിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭൂമി വിട്ട് നല്‍കിയ സമിതിഅംഗങ്ങളും നാട്ടുക്കാരും ഏകദിന നിരാഹാര സത്യാഗ്രഹം നടത്തി.മുന്‍ സര്‍ക്കാരിന്റെ ഓരോ പഞ്ചായത്തിലും ഒരു വിജ്ഞാനവാടി എന്ന പദ്ധതി പ്രകാരമാണ് പടിയൂരില്‍ വിജ്ഞാനവാടി നിര്‍മ്മിച്ചത്.20 എസ് സി കുടുംബങ്ങളുടെ നേതൃത്വത്തിലുള്ള പട്ടികജാതി വികസന വിവിധദ്ദേശ്യസഹായ സമിതിയാണ് വിജ്ഞാനവാടി നിര്‍മ്മിക്കുന്നതിനായി 5 സെന്റ് ഭൂമി 2012 ല്‍ സര്‍ക്കാരിന് കൈമാറിയത്.പോലീസ് ഹൗസിംങ്ങ് കോ-ഓപ്പറേറ്റിംങ്ങ് സൊസൈറ്റി 4 ലക്ഷം രൂപ ചിലവില്‍ പണി പൂര്‍ത്തികരിച്ച് ജില്ലാ പട്ടികജാതി വികസന വകുപ്പിന് കൈമാറി.ഒരു കമ്പ്യൂട്ടര്‍,പ്രിന്റര്‍,2 അലമാര,3 മേശ,15 കസേര,125 വിവിധ തരം പുസ്തകങ്ങള്‍ എന്നീ സാധനങ്ങള്‍ വിജ്ഞാനവാടിയിുണ്ട്.സമിതിയംഗങ്ങള്‍ വാര്‍ഡ്‌മെമ്പറുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ഉപയോഗിച്ചാണ് വൈദ്യൂതി കണക്ഷന്‍ എടുത്തിട്ടുള്ളത്.തുറന്ന് നല്‍കാത്ത കെട്ടിടത്തിന്റെ വൈദ്യൂതി ചാര്‍ജ്ജ് വാര്‍ഡ് മെമ്പര്‍ തന്നെ ഇപ്പോഴും നല്‍കി വരുകയാണ്.ഉദ്ഘാടനം ചെയ്ത് കെട്ടിടം തുറന്ന് നല്‍കാത്തത് മൂലം കമ്പ്യൂട്ടര്‍ ഉള്‍പെടെയുള്ള സാധനങ്ങള്‍ കെട്ടിടത്തില്‍ നശിച്ച് കൊണ്ടിരിക്കുകയാണ്.വിജ്ഞാനവാടി കാട് കയറി ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്.എത്രയും വേഗത്തില്‍ വിജ്ഞാനവാടി തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉള്ള നടപടികള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അതികൃതര്‍ കൈകൊള്ളണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

Advertisement

ജാനോത്സവ പരിപാടികള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍,ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ ‘എന്ന സന്ദേശവുമായി കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ജനോത്സവം 2018 ന്റെ ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതിയംഗം അഡ്വ.കെ പി രവിപ്രകാശ് ഉദ്ഘാടനം നിര്‍വഹിച്ചു.മേഖല പ്രസിഡന്റ് പ്രൊഫ.എം കെ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.പരിഷത്ത് തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനാ കലണ്ടറിന്റെ പ്രകാശനം നഗരസഭ മുന്‍ കമ്മിഷണര്‍ സെബാസ്റ്റ്യന്‍ മാളിയേക്കലിന് നല്‍കി പി തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.മേഖലാ സെക്രട്ടറി റഷീദ് കാറാളം സ്വാഗതവും രാധാ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.പി തങ്കപ്പന്‍ മാസ്റ്റര്‍ ചെയര്‍മാനായും റഷീദ് കാറാളം കണ്‍വീനറായും സംഘാടകസമിതി രൂപികരിച്ചു.

Advertisement

പഴമയെ തൊട്ടറഞ്ഞ് ക്രൈസ്റ്റ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട : സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിന്റെ പാതിയും ചിലവഴിയ്ക്കുന്ന പുതുതലമുറയ്ക്ക് അപവാദമാവുകയാണ് ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഴയകാല ഓലപന്തും,ഓലപീപ്പിയും,ഓല വാച്ചും തുടങ്ങി ഓലയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിലാണവര്‍.പുതുതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന ഓല ഉപയോഗിച്ചുള്ള കളിപ്പാട്ട നിര്‍മ്മാണ പരിശീലനം നടത്തുന്നത് കുരുത്തോലകൂട്ടം കളരിയിലെ പ്രസാദും സനലും ചേര്‍ന്നാണ്.വിദ്യാര്‍ത്ഥികള്‍ ഏറെ ആവേശത്തോടെയാണ് നിര്‍മ്മാണം പഠിച്ചത് തന്നെയുമല്ല ബുദ്ധിമുട്ടുള്ള നിര്‍മ്മാണങ്ങള്‍ മെബൈല്‍ ഫോണില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പരിശീലനം നടന്നത്.

Advertisement

മൂര്‍ക്കനാട് സേവ്യര്‍ – ഇരിങ്ങാലക്കുടയുടെ സ്വ.ലേ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികത്തിന് സുഹൃത്തും സഹപ്രവര്‍ത്തകനും ആയ ഉണ്ണികൃഷണന്‍ കിഴുത്താണി അനുസ്മരിക്കുന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള ശൈലിക്കുടമയെന്നോ വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ പ്രധാനിയായ മൂര്‍ക്കനാട് സേവ്യര്‍ ഓര്‍മ്മയായി ഞായറാഴ്ച്ച 11 വര്‍ഷം പൂര്‍ത്തായാവുന്നു. ഇന്നലെ എന്ന പോലെ ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും പേരുസൂചിപ്പിക്കുന്നതുപോലെ സര്‍വ്വേശ്വരനെപ്പോലെ സദാസഞ്ചരിച്ചുകൊണ്ടിരിക്കാറുള്ള സേവ്യര്‍ ഇപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് വിശ്വസിക്കാനാണ് ഈ സുഹൃത്തിനിഷ്ടം. സാധാരണക്കാരുടെ വിചാരവികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് അവരുടെ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ വഴി അനങ്ങാപ്പാറയായി നിലകൊള്ളുന്ന അധികാരസ്ഥാനങ്ങളുടെ കണ്ണ് തുറപ്പിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. പത്രപ്രവര്‍ത്തകനെന്നതിലുപരി ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് അപ്പപ്പോള്‍ കഴിയുന്ന പരിഹാരങ്ങള്‍ നേടിയെടുക്കുമ്പോള്‍ സേവ്യര്‍ അനുഭവിക്കുന്ന മാനസികാഹ്ലാദം ഒന്നുവേറെത്തന്നെയായിരുന്നുവെന്ന് അനുഭവത്തില്‍ നിന്നറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലാക്കി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതകാലം മുഴുവന്‍ പടപൊരുതിയ പത്രപ്രവര്‍ത്തകനായിരുന്നു സേവ്യറെന്ന്് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. ശാരീരികമായ പരാധീനതകള്‍, പരിമിതികള്‍ പലതുമുണ്ടായിട്ടും അസുഖങ്ങള്‍ തളര്‍ത്തിയിട്ടും അതെല്ലാം നിസ്സാരവല്‍ക്കരിച്ച് സത്യസന്ധമായ വാര്‍ത്തകള്‍ ശേഖരിച്ച് ഏറ്റവുമാദ്യമെത്താന്‍ ജോലി ചെയ്യുന്ന മാതൃഭൂമിയില്‍ വരുത്തുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ഒരു നിഷ്ഠതെന്നയുണ്ടായിരുന്നു. ഇന്നത്തെപ്പോലെ കമ്പ്യൂട്ടര്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതിരുന്ന അക്കാലത്ത് വാര്‍ത്തകള്‍ യഥാസമയം പത്രമാഫീസുകളില്‍ എത്തിക്കുന്നതില്‍ സേവ്യറനുഭവിച്ച വേദനയും, യാതനയും വിവരണാതീതമായിരുന്നു. വികസനം സംരക്ഷിക്കുന്നവരെ, വിജയശ്രീലാളിയായവരെ യഥായോഗ്യം ആദരിക്കുന്നതില്‍ യഥാര്‍ത്ഥസുഖം കണ്ടെത്തിയ ഈ പത്രപ്രവര്‍ത്തകന്‍ ഇതെല്ലാം എങ്ങനെ സ്വായത്തമാക്കി എന്നതില്‍ നമുക്കല്‍ഭുതം തോന്നാം. സമൂഹത്തിലെ മൂന്നോ നാലോ തലമുറകളെ കലാസാഹിത്യരംഗത്തേക്ക് ആനയിച്ച് മാത്യഭൂമി സ്റ്റഡി സര്‍ക്കിള്‍ പ്രസ്ഥാനത്തിന് പുതിയ രൂപവും, ഭാവവും പകര്‍ന്നു നല്‍കാന്‍ സേവ്യറിനു കഴിഞ്ഞു. ഇവരില്‍ പലരും ലോകശ്രദ്ധനേടി. ഈ കുറിയ മനുഷ്യനെ സന്ദര്‍ശിച്ച് അനുഗ്രഹം നേടാനെത്താറുള്ളതിന് ഈ ഞാനും സാക്ഷിയാണ്.എഴുത്തുകാരനായ പരേതനായ ടി.വി. കൊച്ചുബാവ തന്റെ ഒരു സമാഹാരം പത്രപ്രവര്‍ത്തകന് സമര്‍പ്പിച്ചിട്ടുണ്ടെന്ന വാസ്തവം പലര്‍ക്കുമറിയില്ലെന്ന് തോന്നുന്നു. പുതിയ പത്രപ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്ന അവസരത്തില്‍ ഗ്രാമീണ പത്രപ്രവര്‍ത്തനത്തിന്റെ ആധികാരികത മനസ്സിലാക്കാന്‍ സേവ്യറിന്റെ റിപ്പോര്‍ട്ടുകള്‍ തെരഞ്ഞടുക്കാറുള്ള മാതൃഭൂമി മുന്‍ അസോസിയേറ്റഡ് എഡിറ്റര്‍ സി. ഉത്തമക്കുറുപ്പ് അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ജനങ്ങളോടിടപഴകി ആര്‍ജ്ജിച്ച പ്രായോഗ പരിജ്ഞാനമാണ് സേവ്യറിന്റേത്. അത് ഗാന്ധിയന്‍ ആശയങ്ങളില്‍ അധിഷ്ഠിതവുമാണ്. അക്ഷരം പ്രതി വാസ്തവമെന്ന് അനുഭവങ്ങള്‍ തെളിവുനല്‍കുന്നു. മൂല്യച്യുതിയില്‍ നശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ നേര്‍വഴിക്ക് നയിക്കാന്‍ മൂര്‍ക്കനാട് സേവ്യറിനെപ്പോലുള്ള അര്‍പ്പണമനോഭാവമുള്ള പത്രപ്രവര്‍ത്തകര്‍ ആവശ്യമാണ്.

Advertisement

ഇരിങ്ങാലക്കുടയുടെ വികസനത്തിന് മുതല്‍കൂട്ടായിരുന്ന വ്യക്തിത്വമായിരുന്നു മൂര്‍ക്കനാട് സേവ്യര്‍ : എ.പി. ജോര്‍ജ്ജ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ വികസനത്തിന് പ്രാദേശിക പത്രപ്രവര്‍ത്തനം കൊണ്ട് മാതൃക കാണിച്ച വ്യക്തിയാണ് മൂര്‍ക്കനാട് സേവ്യാറെന്ന് ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും ഇപ്പോഴത്തെ കെ.എസ്.ഇ. മാനേജിങ് ഡയറക്ടറുമായ എ.പി. ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.നാടിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വാര്‍ത്തകള്‍ എഴുതിയിരുന്ന വ്യക്തിയായിരുന്നു സേവ്യറെന്നും അദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റും മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യാറിന്റെ 11-ാം ചരമവാര്‍ഷികം പ്രസ് ക്ലബ്ബിന്റെയും ശക്തി സാംസ്‌ക്കാരിക വേദിയുടേയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബ് ഹാളില്‍ ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശക്തി സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താണി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ മൂര്‍ക്കനാട് സേവ്യായറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പലരും അനുസ്മരണ സമ്മേളനത്തില്‍ എത്തിയിരുന്നു, ആന്റണി നെടുംപറമ്പില്‍, ഹരി ഇരിങ്ങാലക്കുട, ജോണ്‍സന്‍ ചിറമ്മല്‍, അപ്പു മാസ്റ്റര്‍, കാട്ടൂര്‍ രാമചന്ദ്രന്‍, നവീന്‍ ഭഗീരഥന്‍, എ.സി.സുരേഷ്, ഷാജു വാവക്കാട്ടില്‍, ഡോ. ഹരീന്ദ്രനാഥ്, ജോസ് മഞ്ഞിള , സുനില്‍ കുമാര്‍ വെള്ളാങ്ങല്ലൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.ബി ദിലീപ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ടി.ജി. സിബിന്‍ നന്ദിയും പറഞ്ഞു

Advertisement

കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ഒരു യജ്ഞമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എ കെ എസ് ടി യു : കെ പി രാജേന്ദ്രന്‍

ഇരിങ്ങാലക്കുട : കേരളത്തിലെ പൊതുവിദ്യഭ്യാസ മേഖലയെ സ്വകാര്യവത്കരണത്തില്‍ നിന്നും കോര്‍പ്പറേറ്റ്‌വല്‍കരണത്തില്‍ നിന്നും സംരക്ഷിച്ച് സാമൂഹ്യപ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ എന്ന് കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.വിദ്യഭ്യാസ കച്ചവടം ലക്ഷ്യം വച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പഠിച്ചാല്ലേ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യഭ്യാസം സ്വായക്തമാക്കാനാകു എന്ന മിഥ്യാധാരണ രക്ഷിതാക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഗൂഢലക്ഷത്തോടെ സംഘടിതമായി ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ സാമൂഹ്യസംരക്ഷണ യജ്ഞം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന എ കെ എസ് ടി യു പോലൂള്ള സംഘടനകള്‍ക്ക് ശക്തിപകരാന്‍ ആധുനിക സമൂഹത്തിന് ബാധ്യതയുണ്ടെന്ന കെ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.ഇരിങ്ങാലക്കുടയില്‍ ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.സി പി എ മണ്ഡലം സെക്രട്ടറി പി മണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ടി കെ സുധീഷ്,കെ പി സനീഷ്,ബിജി വിഷ്ണു,എം പി അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

മാധവ നാട്യഭൂമിയില്‍ കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടം

ഇരിങ്ങാലക്കുട : മാധവ നാട്യഭൂമിയില്‍ നടന്ന കല്ല്യാണസൗഗന്ധികം ഉത്തരഭാഗം കൂടിയാട്ടത്തില്‍ സൂരജ് നമ്പ്യാര്‍ വിദ്യാധരനെയും കപില വേണു ഗുണമഞ്ജരിയേയും അവതരിപ്പിച്ചു . ഭൂമിയിലേക്ക് ആകാശത്തു നിന്നു വരുന്ന വിദ്യാധരനും ഗുണമഞ്ജരിയും സുമേരു പര്‍വ്വതങ്ങള്‍ക്ക് ഇടയ്ക്ക് കാറ്റിന്റെ ശക്തിയില്‍ ആടിയുലയുമ്പോള്‍ വായു ഭഗവാനോട് ഇരുവരും വായുപുത്രന്മാരായ ഹനുമാനും ഭീമനും തമ്മിലുള്ള സമാഗമം ഭംഗിയാക്കാനാണ് പോകുന്നതെന്ന് പറഞ്ഞ് വായുവിനെ സമാധാനിപ്പിക്കുന്നത് അഭിനയിപ്പിച്ചു കാണിക്കുന്നതോടെയാണ് കൂടിയാട്ടം ആരംഭിച്ചത്. തുടര്‍ന്ന് ഭൂമിയെ കുടയായും പര്‍വ്വതത്തെ വള്ളി കുടിലായും കണ്ട് കൈലാസത്തെ ദര്‍ശിച്ചും വൈശ്രവണ രാജധാനിയെ വര്‍ണ്ണിച്ചും സമീപത്ത് ഒരാന മേഘത്തെ കണ്ട് മറ്റൊരു ആനയായി തെറ്റിദ്ധരിക്കുന്നതും വിസ്തരിച്ച് അഭിനയിച്ചിരിക്കുന്നു. ശേഷം ഭീമന്‍ കദളീവനത്തിലേക്ക് പ്രവേശിക്കുന്നതും ഹനുമാനും ഭീമനും തമ്മില്‍ കണ്ടതിന്നു ശേഷം മാത്രം മതി തങ്ങളുടെ ഇടപ്പെടല്‍ എന്ന് കല്യാണകന്‍ എന്നറിയപ്പെടുന്ന വിദ്യാധരനും ഗുണമഞ്ജരിയും തീരുമാനിക്കുന്നത് അഭിനയിക്കുന്നതോടെയാണ് കൂടിയാട്ടം അവസാനിച്ചത്.അമ്മന്നൂര്‍ മാധവനാട്യ ഭൂമിയില്‍ വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് കല്യാണസൗഗന്ധികം കൂടിയാട്ടത്തിന്റെ സമാപനം കുറിയ്ക്കും.സമാപനദിവസത്തേ കൂടിയാട്ടത്തില്‍ ഭീമനായി അമ്മന്നൂര്‍ രജനീഷും വിദ്യാധരനായി മാധവും ഹനുമാനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും ഗുണമഞ്ജരിയായി കീര്‍ത്തി ഹരിദാസും പാഞ്ചാലിയായി സരിത കൃഷ്ണകുമാറും വേഷമിടും.

Advertisement

മീലാദ് സംഗമം ക്യാമ്പയിന്‍ സമാപിച്ചു.

പുത്തന്‍ച്ചിറ: പുത്തന്‍ച്ചിറ മേഖല സുന്നി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ റബീഉല്‍ അവ്വലില്‍ ‘സ്‌നേഹിക്കാം തിരുനബിയെ’ എന്ന പ്രമേയത്തില്‍ നടത്തി വന്ന മീലാദ് സംഗമം ക്യാമ്പയിന്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഹാഫിള് ജുനൈദ് ജൗഹാരി അല്‍ അസ്ഹരി മദ്ഹുറസല്‍ പ്രഭാഷണം നടത്തി. എസ്.വൈ.എസ്. തൃശൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ സിറാജുദ്ദീന്‍ സഖാഫി കൂരിക്കുഴി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. സ്വാന്തനം പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ എടമുക്ക് ഖത്തീബ് അബ്ദുല്‍ ഹമീദ് ബാഖവി വിതരണം ചെയ്തു. ഷിഹാബ് സഖാഫി കെ.എസ്. സ്വാഗതവും സ്വാഗതം കണ്‍വീനര്‍ ഷിറാസ് ഖാന്‍ നന്ദിയും പറഞ്ഞു.

Advertisement

തുമ്പൂര്‍ അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം വര്‍ണ്ണാഭം

തുമ്പൂര്‍ : അയ്യപ്പന്‍കാവ് കാവടി അഭിഷേക മഹോത്സവം വര്‍ണ്ണാഭമായി.ജനുവരി 12 ഉത്സവ ദിനത്തില്‍ രാവിലെ വിശേഷാല്‍ പൂജകള്‍,8 മുതല്‍ 10:30 വരെ
ഏഴ് ഗജവീരന്മാര്‍ അണിനിരന്ന കാഴ്ച ശീവേലിയും 11.30 മുതല്‍ വിവിധ ദേശക്കാരുടെ വര്‍ണ്ണശഭളമായ കാവിടികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് 2 മണിയോടെ കാവടിയാട്ടം സമാപിച്ചു.വൈകീട്ട് 4 മുതല്‍ പകല്‍പ്പൂരവും, പെരുവനം കുട്ടന്‍ മാരാര്‍, കലാമണ്ഡലം ശിവദാസ് തുടങ്ങിയ എഴുപത്തഞ്ചോളം കലാകാരന്‍മാര്‍ നയിക്കുന്ന പാണ്ടിമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവ ഉണ്ടായിരുന്നു.രാത്രി 8ന് നാടകം ഇത് പൊതുവഴിയല്ല.പുലര്‍ച്ചേ 2.30ന് ആറാട്ട് പുറപ്പാട്.

Advertisement

പാരലല്‍ കോളേജ് സ്പോര്‍ട്ട്സ് മീറ്റില്‍ മേഴ്സി കോളേജിന് ഓവറോള്‍ കിരീടം

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സ്പോര്‍ട്ട്സ് മീറ്റില്‍ 86 പോയിന്റ് നേടി മേഴ്സി കോളേജ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 64 പോയിന്റുമായി ശാന്തിനികേതന്‍ രണ്ടാം സ്ഥാനവും, 55 പോയിന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശാന്തിനികേതനിലെ അര്‍ഷാദ് എം.വി., പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേഴ്സി കോളേജിലെ ദേവിക വിനോദ്, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശാന്തിനികേതനിലെ രാഹുല്‍ ബാബു, പെണ്‍ുട്ടികളുടെ വിഭാഗത്തില്‍ മേഴ്സി കോളേജിലെ അഭിത എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ബാഡ്മിന്റണ്‍ സിംഗിള്‍ മെന്‍ വിഭാഗത്തില്‍ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജിലെ നവാസ് ഒന്നാം സ്ഥാനവും, ശ്രീനാരായണ കോളേജിലെ വിഷ്ണു പ്രസാദ് രണ്ടാം സ്ഥാനവും, മേരിമാതാ കോളേജിലെ ആല്‍വിന്‍ ജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ആളൂര്‍ മേരിമാതാ കോളേജിലെ ആല്‍വിന്‍ ജോയ്, ജോബ് ജോണ്‍സണ്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, ഗുരുവായൂര്‍ മേഴ്സി കോളേജിലെ ശ്യാം, വിവേക് എന്നിവര്‍ രണ്ടാം സ്ഥാനവും, എരുമപ്പെട്ടി പ്രൊവിഡന്‍സ് കോളേജിലെ അഫ്സല്‍, അസീസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ടി വി ജോണ്‍സണ്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു.പാരലല്‍ കോളേജ് ജില്ലാ അസ്സോസിയേഷന്‍ പ്രസിഡന്റ് രാജീവ്, സെക്രട്ടറി വിമല്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കാഞ്ഞിരതിങ്കല്‍,ജില്ലാ വൈസ് പ്രസിഡന്റ് ബിജു പൗലോസ്, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍, ജില്ലാ ട്രഷറര്‍ വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement

ചെമ്മണ്ട കാട്ടിലപീടിക അന്തോണി ഭാര്യ കത്രീന(94) നിര്യാതയായി.

ചെമ്മണ്ട കാട്ടിലപീടിക അന്തോണി ഭാര്യ കത്രീന(94) നിര്യാതയായി.സംസ്‌ക്കാരം 12-01-2018 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ സെമിത്തേരിയില്‍ നടന്നു.മക്കള്‍:വിന്‍സെന്റ്,ഔസേപ്പ്.മരുമക്കള്‍:ഡെയ്‌സി,ബീന

Advertisement

സെന്റ് ജോസഫ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജില്‍ ജനുവരി 26ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിക്കുന്നു.സംഗമത്തിന്റെ മുന്നോടിയായി പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ‘ റികണറ്റ് ‘ എന്ന പേരില്‍ ജനുവരി 22ന് കോളേജ് ഓഡിറ്റോറിയത്തില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നുണ്ട്.പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 16ന് രാവിലെ 11മണിയ്ക്ക് കോളേജില്‍ വച്ച നടത്തുന്ന മീറ്റിംങ്ങിലേയ്ക്ക് എത്തിചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍ : 9496700900 ,9605700636

Advertisement

പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : 2015ലെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ പോളീഷ് ചിത്രമായ ‘ഇഡ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. യൂറോപ്യന്‍ ഫിലിം അക്കാദമിയുടെ 2014ലെ മികച്ച ചിത്രത്തിനുള്ള ബഹുമതി ഉള്‍പ്പെടെ അറുപതോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്.1960 ലെ പോളണ്ടാണ് കഥയുടെ പശ്ചാത്തലം. അനാഥയായി മഠത്തില്‍ വളര്‍ന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവാനുള്ള ഒരുക്കത്തിലാണ്. ഇതിന് മുന്നോടിയായി അന്നയ്ക്ക് ജീവിച്ചിരിക്കുന്ന എക ബന്ധുവായ മാത്യ സഹോദരി വാന്റയെ കാണേണ്ടി വരുന്നു. പുക വലിക്കുകയും മദ്യപിക്കുകയും പരപുരുഷന്‍മാരോടൊത്ത് സമയം ചിലവഴിക്കുകയും ചെയ്യുന്ന വാന്റയില്‍ നിന്നും താന്‍ ജൂതയാണെന്നും യഥാര്‍ത്ഥ പേര് ഇഡ എന്നാണെന്നും നാസി തേര്‍വാഴ്ചയുടെ കാലത്ത് മാതാപിതാക്കള്‍ വധിക്കപ്പെടുകയായിരുന്നുവെന്നും മനസ്സിലാക്കുന്നു. കുടുംബ ചരിത്രം തേടി ഇരുവരും നടത്തുന്ന യാത്രയും പുതിയ അറിവുകള്‍ ഇരു വരിലും ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് പവല്‍ പൗലി കോവ്‌സ്‌കി കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ചിത്രം തുടര്‍ന്ന് പറയുന്നത്.82 മിനിറ്റുള്ള ചിത്രം മലയാളം സബ്‌ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447814777

Advertisement

കാറളം പള്ളിയില്‍ വി സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാള്‍ 14 ന്

കാറളം :ഹോളി ട്രിനിറ്റി പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പു തിരുന്നാളും പരി. കന്യകാമറിയത്തിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും ഓര്‍മ്മത്തിരുന്നാളും സംയുക്തമായി ജനുവരി 11 മുതല്‍ 15 വരെ നടക്കും.അമ്പുതിരുന്നാളിന്റെ കൊടികയറ്റം ഫാ അനില്‍ പുതുശ്ശേരി നിര്‍വഹിച്ചു.ഫാ ഡെയ്‌സണ്‍ കവലക്കാട്ട് സഹകാര്‍മ്മികത്വം വഹിച്ചു.14 നു തിരുന്നാള്‍ കുര്‍ബാനക്ക് ഫാ ജെയിംസ് പള്ളിപ്പാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ ജിനു വെണ്ണാട്ടുപറമ്പില്‍ തിരുന്നാള്‍ദിന സന്ദേശം നല്‍കും.വൈകീട്ട് 7 നു തിരുന്നാള്‍ പ്രദക്ഷിണ സമാപനം തുടര്‍ന്ന് വര്‍ണ്ണമഴ.15 നു വൈകീട്ട് 7 ന് കൊച്ചിന്‍ ഗോള്‍ഡന്‍ ബീറ്റ്‌സിന്റെ ഗാനമേള എന്നിവ ഉണ്ടായിരിക്കും

 

Advertisement

കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.

വെള്ളാങ്കലൂര്‍ : പഞ്ചായത്തിലെ മാനാട്ടു കുന്നില്‍ കുന്നിടിച്ചു തികത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍.കുന്നിടിച്ചാല്‍ പ്രദേശത്തെ ഇരുപതു വീടുകള്‍ക്കും ഇവരുടെ ജീവനും ഭീഷണിയില്‍.ഇരുപതടിയോളം താഴ്ത്തി മണെടുക്കാനാണ് സ്ഥലമുടമ ശ്രമിക്കുന്നത് വീടുവെയ്ക്കാനെപേരില്‍ കോടികളുടെ മണ്ണുകടത്താനണെനാണ് നാട്ടുകാരുടെ പ്രധാന ആരോപണം പട്ടികജാതിക്കാര്‍ അടക്കമുള്ള നിര്‍ദ്ദനരാണ് കുന്നിനു മുകളില്‍ താമസിക്കുന്നത് ഇത്രയും ആഴത്തില്‍ മണ്ണെടുത്താല്‍ മണ്ണിടിഞ്ഞ് ഇവരുടെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകാം. കുഴിയില്‍ വീണ് ഇവിടെയുള്ള കുട്ടികള്‍ക്കും അപകടമുണ്ടാകാം നേരത്തെ ഇവിടെ പഞ്ചായത്ത് നിര്‍മ്മിച്ച സ്റ്റേഡിയത്തിന്റെ കുഴിയില്‍ പോലും ഭിത്തി നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടില്ല.ഇതിനിടയിലാണ് പ്രദേശം മുഴുവനുമുള്ള കുഴിയിടിക്കാന്‍ സ്വകാര്യ വ്യക്തി ശ്രമിക്കുന്നത്.ഇതിനെതിരെ ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായും പ്രദേശവാസികള്‍ പറഞ്ഞു.മണ്ണെടുപ്പ് നടത്താന്‍ അനുവദിക്കിലെന്നും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

Advertisement

കാട്ടൂര്‍ പഞ്ചായത്ത് ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി.

കാട്ടൂര്‍ : പഞ്ചയത്ത് മാര്‍ക്കറ്റ് സമ്പൂര്‍ണ ശുചിത്വവല്‍കരിക്കാന്‍ ഒരുങ്ങി ആരോഗ്യ വിഭാഗം നടപടികള്‍ ശക്തമാക്കി. മാര്‍ക്കറ്റിലെ കടകളില്‍ അശാസ്ത്രിമായി സംസ്‌കരിക്കുന്ന രീതിയാണ് നിലവില്ലുള്ളത്. മൂന്ന് സ്വകാര്യ സ്ഥലങ്ങള്‍ ഇത്തരത്തില്‍ ആരോഗ്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തി.കൂടാതെ മാര്‍ക്കറ്റില്‍ പൊതു സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.സര്‍ക്കാരിന്റെ ജാഗ്രത പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കാട്ടൂര്‍ പഞ്ചായത്തും ആരോഗ്യ വിഭാഗവും മാര്‍ക്കറ്റ് ശുചികരിക്കാന്‍ നടപടി സ്വികരിക്കുന്നത്.ഇന്നു രാവിലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മാലിന്യം തള്ളുന്ന പത്തുകടക്കാരില്‍ നിന്നും പൊതു സ്ഥലത്ത് മൂത്രമൊഴിച്ച രണ്ടു പേരില്‍ നിന്നും പിഴ ഈടാക്കി. നോട്ടിസ് ലഭിച്ച ഒരു സ്ഥലമുടമ മാലിന്യം പൂര്‍ണമായി നീക്കുകയും ചെയ്തു.മാലിന്യം തള്ളുന്നവര്‍കെതിരെ കര്‍ശന നടപടി സ്വികരിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

Advertisement

കേരള ശാസ്ത്ര കോണ്‍ഗ്രസ് : സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുപ്പതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് കോളേജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടന്നത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ക്രിസ്റ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ”മാലിന്യസംസ്‌കരണം” എന്ന വിഷയത്തെമുന്‍ നിര്‍ത്തി കേരള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.പി സുജാത പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെക്കുറിച്ച് കെ.എസ്.സി.എസ്.ടി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.അരുണന്‍ സംസാരിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ജിജി പൗലോസ് നന്ദി പറഞ്ഞു. ഡോ.എസ്. സന്ദീപ്, ഡോ. ജിജി പൗലോസ് എന്നിവരായിരുന്നു പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാര്‍. ജനുവരി 28 മുതല്‍ 30 വരെ തലശ്ശേരിയിലാണ് ഇത്തവണത്തെ കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് നടക്കുന്നത്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe