ഇരിങ്ങാലക്കുട : സോഷ്യല്‍ മീഡിയയില്‍ ജീവിതത്തിന്റെ പാതിയും ചിലവഴിയ്ക്കുന്ന പുതുതലമുറയ്ക്ക് അപവാദമാവുകയാണ് ക്രൈസ്റ്റ് കോളേജിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍.പഴയകാല ഓലപന്തും,ഓലപീപ്പിയും,ഓല വാച്ചും തുടങ്ങി ഓലയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ട നിര്‍മ്മാണ പരിശീലനത്തിലാണവര്‍.പുതുതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന ഓല ഉപയോഗിച്ചുള്ള കളിപ്പാട്ട നിര്‍മ്മാണ പരിശീലനം നടത്തുന്നത് കുരുത്തോലകൂട്ടം കളരിയിലെ പ്രസാദും സനലും ചേര്‍ന്നാണ്.വിദ്യാര്‍ത്ഥികള്‍ ഏറെ ആവേശത്തോടെയാണ് നിര്‍മ്മാണം പഠിച്ചത് തന്നെയുമല്ല ബുദ്ധിമുട്ടുള്ള നിര്‍മ്മാണങ്ങള്‍ മെബൈല്‍ ഫോണില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പരിശീലനം നടന്നത്.
Advertisement