പാരലല്‍ കോളേജ് സ്പോര്‍ട്ട്സ് മീറ്റില്‍ മേഴ്സി കോളേജിന് ഓവറോള്‍ കിരീടം

520
Advertisement

ഇരിങ്ങാലക്കുട: തൃശ്ശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന സ്പോര്‍ട്ട്സ് മീറ്റില്‍ 86 പോയിന്റ് നേടി മേഴ്സി കോളേജ് ഓവറോള്‍ കിരീടം സ്വന്തമാക്കി. 64 പോയിന്റുമായി ശാന്തിനികേതന്‍ രണ്ടാം സ്ഥാനവും, 55 പോയിന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് തൃശ്ശൂര്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശാന്തിനികേതനിലെ അര്‍ഷാദ് എം.വി., പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മേഴ്സി കോളേജിലെ ദേവിക വിനോദ്, സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ശാന്തിനികേതനിലെ രാഹുല്‍ ബാബു, പെണ്‍ുട്ടികളുടെ വിഭാഗത്തില്‍ മേഴ്സി കോളേജിലെ അഭിത എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. ബാഡ്മിന്റണ്‍ സിംഗിള്‍ മെന്‍ വിഭാഗത്തില്‍ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് കോളേജിലെ നവാസ് ഒന്നാം സ്ഥാനവും, ശ്രീനാരായണ കോളേജിലെ വിഷ്ണു പ്രസാദ് രണ്ടാം സ്ഥാനവും, മേരിമാതാ കോളേജിലെ ആല്‍വിന്‍ ജോയ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ആളൂര്‍ മേരിമാതാ കോളേജിലെ ആല്‍വിന്‍ ജോയ്, ജോബ് ജോണ്‍സണ്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, ഗുരുവായൂര്‍ മേഴ്സി കോളേജിലെ ശ്യാം, വിവേക് എന്നിവര്‍ രണ്ടാം സ്ഥാനവും, എരുമപ്പെട്ടി പ്രൊവിഡന്‍സ് കോളേജിലെ അഫ്സല്‍, അസീസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ടി വി ജോണ്‍സണ്‍ മാസ്റ്റര്‍ സമ്മാനദാനം നിര്‍വഹിച്ചു.പാരലല്‍ കോളേജ് ജില്ലാ അസ്സോസിയേഷന്‍ പ്രസിഡന്റ് രാജീവ്, സെക്രട്ടറി വിമല്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കാഞ്ഞിരതിങ്കല്‍,ജില്ലാ വൈസ് പ്രസിഡന്റ് ബിജു പൗലോസ്, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍, ജില്ലാ ട്രഷറര്‍ വിനോദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement