ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 11ന് പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു അധ്യക്ഷയായിരിക്കും. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരിക്കും. നേരത്തെ ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും വെള്ളം, വൈദ്യൂതി എന്നിവ ലഭ്യമായിരുന്നില്ല.
സെന്റ് ജോസഫ്‌സ് കോളേജില്‍ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഈ അദ്ധ്യായന വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന, ജന്തുശാസ്ത്ര വിഭാഗം മേധാവി ‘പ്രൊഫ. ബേബി ജെ ആലപ്പാട്ടിനോടുള്ള ആധര സൂചകമായി ആകര്‍ഷകമായ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. Zoo Scope Life Expo എന്ന ഈ പ്രദര്‍ശനം ജനുവരി 16, 17 ദിവസങ്ങളിലാണ് നടക്കുന്നത് .കാടിന്റെ അന്തരീക്ഷം പുനസൃഷ്ടിക്കപ്പെട്ട സ്റ്റാളുകള്‍,ബായോ ടെക്‌നിക്‌സുകള്‍, തേനും തേനുല്‍പനങ്ങളും, അക്വാവേള്‍ഡ്, സ്‌നോ വേള്‍ഡ്, ജീവി മാതൃകകള്‍,ജൈവ സാങ്കേതിക വിദ്യകള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രദര്‍ശനം നടക്കുന്നു. തത്സമയ ഫോട്ടോഗ്രാഫി മത്സരവും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോനാ ദേവാലയത്തില്‍ തിരുന്നാള്‍ കൊടിയേറി.
എടത്തിരുത്തി ; പരിശുദ്ധ കര്‍മ്മലനാഥ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ കൊടിയേറി.വികാരി റവ.ഫാ. ഡോ. വര്‍ഗീസ് അരിക്കാട്ട് കൊടിയേറ്റം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ റിജോ കൊച്ചുപുരയ്ക്കല്‍ ,കൈക്കാരന്മാരായ ഡിജു ചാലിശ്ശേരി , ജോയ് ചിറപ്പണത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 23 ,24 തിയ്യതികളില്‍ ആണ് തിരുന്നാള്‍. തിരുന്നാള്‍ ദിനമായ 24 ന് നടക്കുന്ന ദിവ്യബലിക്ക് റവ ഫാ അജിത് ചേര്യേക്കര മുഖ്യകാര്‍മികനായിരിക്കും. റവ ഫാ ഡൈസണ്‍ കവലക്കാട്ട് തിരുന്നാള്‍ സന്ദേശം നല്‍കും . വൈകീട്ട് നടക്കുന്ന പ്രദക്ഷിണത്തിന് ശേഷം മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കും
കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം ജനുവരി 15 മുതല്‍ 22 വരെ
മുരിയാട് : വേഴക്കാട്ടുക്കര കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീമത് ഭാഗവത സപ്താഹയജ്ഞം ജനുവരി 15 മുതല്‍ 22 വരെ നടത്തുന്നു.ആറ്റുപുറത്ത് നാരായണന്‍ ഭട്ടതിരിപ്പാട് യജ്ഞാചാര്യം വഹിയ്ക്കും.ജനുവരി 23,24 തിയ്യതികളില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിക്കും.
വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കി
ഇരിങ്ങാലക്കുട : യുഗപപുരുഷനായ സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ സ്പര്‍ശം പരിപാടി നടത്തി. വിവേകാനന്ദ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് സംസാരിച്ചു. ബാലവേദി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിശദമായിത്തന്നെ മറുപടി പറഞ്ഞു. ബാലവേദി സെക്രട്ടറി ലക്ഷ്മി.കെ.പവനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, ലിജി ചെറിയാന്‍, അര്‍ജുന്‍, അക്ഷയ് എന്നിവര്‍ സംസരിച്ചു.
കുമ്മനം നാളെ ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : കേന്ദ്ര ഗവര്‍മെന്റ് നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയും പൊതുജനങ്ങള്‍ക്ക വേണ്ട ഓണ്‍ലൈന്‍ സര്‍വീസുകള്‍ ചെയ്തു കൊടുക്കുന്നതിനും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ആരംഭിക്കുന്ന ജനസേവന കേന്ദ്രം നാളെ ചൊവ്വാഴ്ച 3 മണിക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു. മെട്രോ ഹോസ്പിറ്റലിനു എതിര്‍വശത്തുള്ള തെക്കേക്കര സബ് ലൈന്‍ റോഡിലാണ് ജനസേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നത്.
കാണ്‍മാനില്ലെന്ന് പരാതി
കരുവന്നൂര്‍ : മഹാരാഷ്ട്ര യുവാവിനെ കാണാനില്ലെന്ന് പരാതി. മഹാരാഷ്ട്ര സോലാപൂര്‍ ജില്ലയില്‍ മാനവാടി കൈലാസ് ക്രുഷ്ണ ഇംഗോലി (35)നെയാണ് ഡിസംബര്‍ ആദ്യവാരം മുതല്‍ കാണാതായതെന്ന് ബന്ധുക്കള്‍ ഇരിങ്ങാലക്കുട പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വര്‍ഷങ്ങളായി സഹോദരനും മറ്റുബന്ധുക്കള്‍ക്കുമൊപ്പം കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്ത് താമസിച്ച് പഴയ തുണികളും മറ്റും ശേഖരിച്ചാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞമാസം നാട്ടിലേക്ക് പോയ കൈലാസിനെ പിന്നിട് കാണാതാകുകയായിരുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ തൊട്ടടുത്തുള്ള പോലിസ് സ്റ്റേഷനിലോ, 9446077582 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.
വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബോധമുള്ളവരാകണം: മന്ത്രി സുനില്‍കുമാര്‍
കരൂപ്പടന്ന: വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ ബോധമുള്ളവരാകണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.എസ്.സി. ബാച്ച് കൂട്ടായ്മയായ മഷിത്തണ്ട് നടത്തിയ ‘ ഓര്‍മ്മകളുടെ ഒരു സായാഹ്നം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സങ്കുചിത ദേശീയ വാദം അപകടമാണെന്നും വിശാലമായ സാര്‍വ്വദേശീയ ബോധം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷത വഹിച്ച സി.എന്‍.ജയദേവന്‍ എം.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനവും നടത്തി. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോഗോ പ്രകാശനം ഇന്നസെന്റ് എം.പി.നിര്‍വ്വഹിച്ചു.മുതിര്‍ന്ന അധ്യാപകരെ മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ആദരിച്ചു. ചലച്ചിത്ര സംവിധായകന്‍ പി.ജി.പ്രേംലാല്‍ സ്‌കൂളിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ഓര്‍മ്മപ്പച്ച’ മ്യൂസിക് വീഡിയോ പരിചയപ്പെടുത്തി.പ്രമുഖ ചലച്ചിത്ര നടന്‍ ശ്രീനിവാസന്‍ വീഡിയോ പ്രകാശനം ചെയ്തു.ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത അവതരിപ്പിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി.
ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ അടക്കമുള്ള പ്രമുഖര്‍ സംസാരിച്ചു.ആശാ പ്രേംചന്ദ്രന്‍ നയിച്ച ഗാനമേളയും സതീഷ് കലാഭവന്‍ അവതരിപ്പിച്ച കലാഭവന്‍ മണിയുടെ പാട്ടുകളും ഉണ്ടായി.സംഘാടക സമിതി ചെയര്‍മാന്‍ എം.രാജേഷ് സ്വാഗതവും ശിവന്‍ തൊഴുത്തും പറമ്പില്‍ നന്ദിയും പറഞ്ഞു.പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെയും പി. ടി.എ യുടേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ മുന്നൊരുക്കമായാണ് മഷിത്തണ്ട് ഈ പരിപാടി നടത്തിയത്.
കരുവന്നൂര്‍ സെന്റ് മേരീസ് പളളിയില്‍ തിരുന്നാളിന് കൊടിയേറി.
കരുവന്നൂര്‍ : സെന്റ് മേരീസ് പളളിയിലെ വിശുദ്ധ സെബാസ്താന്യോസിന്റെ അമ്പ് തിരുന്നാളിന് റവ.ഫാ.ജോയ് തറയ്ക്കല്‍ കൊടിയുയര്‍ത്തി.തുടര്‍ന്ന് ലദീഞ്ഞ്,കുര്‍ബാന,നൊവേന എന്നിവ നടന്നു.അമ്പ് തിരുന്നാള്‍ ജനുവരി 20,21,22 തിയ്യതികളില്‍ അഘോഷിക്കുന്നു.19 ന് വെളളിയാഴ്ച്ച വൈകീട്ട് 7:30 ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ബഹു.ഇരിഞ്ഞാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫെയ്മസ് വര്‍ഗ്ഗീസ് നിര്‍വഹിക്കുന്നു.20ന് ശനിയാഴ്ച്ച രാവിലെ 6:30 ന് ലദീഞ്ഞ് ,നൊവേന,പാട്ടു കുര്‍ബാന,പ്രസുദേന്തി വാഴ്ച,രൂപം എഴുന്നെളളിപ്പ്.തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നുളളിപ്പ്.വൈകീട്ട് യൂണിറ്റുകളില്‍ നിന്ന് ആഘോഷമായ അമ്പെഴുന്നുളളിക്കല്‍ രാത്രി 10 മണിക്ക് പളളിയില്‍ സമാപിക്കുന്നു.തിരുന്നാള്‍ ദിനം ഞായര്‍ 21-ാം തിയ്യതി രാവിലെ 6:30 ന് വിശുദ്ധ കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന,തിരുന്നാള്‍ സന്ദേശം.വൈകീട്ട് 4 മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം.7 മണിക്ക് പള്ളിയില്‍ സമാപിക്കുന്നു.തുടര്‍ന്ന് വര്‍ണ്ണ മഴ.22-ാം തിയ്യതി തിങ്കളാഴ്ച്ച പരേതാനുസ്മരണം രാവിലെ 6 30 ന് വിശുദ്ധ കുര്‍ബാന.വൈകീട്ട് 6 30 ന്് ഗാന മേള.അവതരണം അനുഗ്രഹ ക്രിയേഷന്‍സ് തൃശ്ശൂര്‍.എട്ടാമിടം ജനുവരി 28 ഞായര്‍
ചേലൂര്‍ താമരത്തമ്പലത്തില്‍ ദശാവതാര ചന്ദനചാര്‍ത്ത്
ചേലൂര്‍ : ശ്രീരാമ ക്ഷേത്രത്തില്‍ (താമരത്തമ്പലം) പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബദ്ധിച്ച് ജനുവരി 16 മുതല്‍ 26 വരെ വൈകീട്ട് 5.30 മുതല്‍ 7.30 വരെ ദശാവതാരം വിശ്വരൂപത്തോടെ ചന്ദനചാര്‍ത്ത് നടത്തുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരിപാടിന്റെയും ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ വടക്കേമഠത്തിന്റെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചന്ദനചാര്‍ത്ത് നടത്തുന്നത്.
എസ്.എന്‍ വൈ എസിന്റെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിന് തിങ്കളാഴ്ച്ച തുടക്കം.
ഇരിങ്ങാലക്കുട ; ശ്രീനാരായണ യുവജന സമിതിയുടെ 41-മത് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരത്തിന് 15ന് തിങ്കളാഴ്ച്ച ് വിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ആരംഭം കുറിക്കും. ആറ് ദിവസങ്ങളിലായി നടക്കുന്ന നാടക മത്സരം വൈകിട്ട് 6.30ന സിനിമാതാരം ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്യും. എസ്.എന്‍.ബി.എസ്.സമാജം പ്രസിഡണ്ട് മുക്കുളം വിശ്വംഭരന്‍ അദ്ധ്യക്ഷത വഹിക്കും. എസ്.എല്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം മുഖ്യാതിഥിയായിരിക്കും.തുടന്ന് വടകര കാഴ്ച തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന എം.ടിയും ഞാനും അരങ്ങേറും. 16ന് ചൊവ്വാഴ്ച വൈകിട്ട് 7.30ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന രാമേട്ടന്‍,17ന് ബുധനാഴ്ച അങ്കമാലി അക്ഷയുടെ ആഴം,18ന് വ്യാഴാഴ്ച തിരുവനന്തപുരം സോപാനം അവതരിപ്പിക്കുന്ന സഹയാത്രികന്റെ ഡയറിക്കുറിപ്പ്. 19ന്വെളളിയാഴ്ച തിരുവനന്തപുരം ആരാധനയുടെ നാഗവല്ലി,,20ന് ശനിയാഴ്ച ചങ്ങനാശ്ശേരി അണിയറയുടെ നോക്കുകുത്തി 21,വളളുവനാട് ബ്രഹ്മ ബ്ലാക്ക് ലൈറ്റ് അവതരിപ്പിക്കുന്ന മഴ.എന്നി നാടകങ്ങള്‍ അരങ്ങേറും 22ന് തിങ്കളാഴ്ച വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.സിനിമാസംവിധായകന്‍ ജിജു അശോകന്‍ സമ്മാനദാനം നിര്‍വഹിക്കും.
എ.ടി. വര്‍ഗ്ഗിസ് തൊഴിലാളി ക്ഷേമംജീവിത ലക്ഷ്യമാക്കി പോരാടിയ നേതാവ് – കെ.ജി. ശിവാനന്ദന്‍
ഇരിങ്ങാലക്കുട : ട്രേഡ് യൂണിയന്‍ രംഗത്ത് ഒറ്റപ്പെടുത്തലുകളും, മാറ്റിനിര്‍ത്തലുകളും നേരിടുന്ന തൊഴിലാളികള്‍ക്ക് എതിരാളികളില്‍ നിന്നും സംരക്ഷണം ഉറപ്പ് വരുത്തി തൊഴിലാളികളുടെ കുടുംബാംഗമായി പ്രവര്‍ത്തിച്ച കമ്മ്യൂണിസ്‌റ് നേതാവായിരുന്നു എ.ടി. വര്‍ഗ്ഗിസ് എന്ന് എ. ഐ. ടി. യു. സി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ അഭിപ്രായപ്പെട്ടു. തൊഴിലാളിയുടെ മുന്നോട്ടു പോക്കിന് തടസമായി നില്‍ക്കുന്ന മുതലാളി വര്‍ഗ്ഗമെന്നോ മറ്റു സംഘടനകളെന്നോ നോക്കാതെ ഇടപെടാന്‍ എ.ടി. ക്ക് വേറിട്ട നിശ്ചയദാര്‍ഢ്യം ഉണ്ടായിരുന്നുവെന്നും ശിവാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ. നേതാവും വിവിധ ട്രേഡ് യൂണിയനുകളുടെ ജില്ലാ, സംസ്ഥാന നേതാവുമായിരുന്ന എ.ടി. വര്‍ഗ്ഗീസിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറിയറ്റ് അംഗം കെ.വി. രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് പ്രൊഫ. മീനാക്ഷി തമ്പാന്‍, ജില്ലാ ട്രഷറര്‍ കെ.ശ്രീകുമാര്‍, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ സെക്രട്ടറി അംഗം ടി.കെ. സുധീഷ്, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കെ. നന്ദനന്‍, ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.എസ് പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു.
എടക്കുളം: പൂമംഗലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. എടക്കുളം കനാല്‍ ബെയ്സില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ടാങ്ക് വിതരണോദ്ഘാടനം നടത്തി. മിനി ശിവദാസന്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ കവിത സുരേഷ്, ഈനാശുപല്ലിശ്ശേരി, ജോയ്സന്‍ ഊക്കന്‍, എ.എന്‍. നടരാജ്, സിന്ധു ഗോപകുമാര്‍, വി.ഒ. ഗീത എന്നിവര്‍ സംസാരിച്ചു.
മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.
ഇരിങ്ങാലക്കുട : മാമ്പിളളി ചാക്കോ മകന്‍ ജോണ്‍സന്‍ (85) നിര്യാതനായി.സംസക്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10.30 ന് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിേത്തരിയില്‍. ഭാര്യ :റീത്താമ്മ. മക്കള്‍ :നൈസി, നൈജോ, നെറ്റോ, നീത, നീനോ. മരുമക്കള്‍ :കുരിയന്‍ കവലക്കാട്ട് തൃശ്ശൂര്‍, മിനി വാഴയില്‍ എറണാകുളം, ലാലി കൊക്കന്‍ തൃശ്ശൂര്‍, ഫ്രാന്‍സീസ് പണ്ടാരവളപ്പില്‍ കണ്ടശ്ശാംകടവ്, ബാബു ചേറ്റുപുഴ തൃശ്ശൂര്‍.
2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ്
ഇരിങ്ങാലക്കുട: 2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഞായറാഴ്ച ദേവസ്വം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഉത്സവാഘോഷത്തിന്റെ ആലോചനായോഗത്തിലാണ് അവതരിപ്പിച്ചത്. തിരുവുത്സവം സംബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ലിസ്റ്റ് ഫെബ്രുവരി 15നകം ലഭിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച യു. പ്രദീപ് മേനോന്‍ പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ പ്രോഗ്രാം ബുക്ക് മാര്‍ച്ച് ഒന്നിന് പുറത്തിറക്കും. തിരുവുത്സവം സമാപിച്ച് ഒരു മാസത്തിനകം പൊതുയോഗം വിളിച്ചു വരവ് ചിലവുകണക്കുകള്‍ അവതരിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഉത്സവാഘോഷത്തിന്റെ വിവിധ സബ്ബ് കമ്മിറ്റി ചെയര്‍മാന്‍മാരെ യോഗം തിരഞ്ഞെടുത്തു. ക്ഷേത്രം തന്ത്രിയും മാനേജിങ്ങ് കമ്മിറ്റി അംഗവുമായ എം.പി. പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. മുന്‍ ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു, ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, രാജേഷ് തമ്പാന്‍, കെ.കെ. പ്രേമരാജന്‍, എം.വി ഷൈന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ, നഗരസഭ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സഹകരണ ബാങ്ക് അധ്യക്ഷന്മാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗാനന്തരം കൂടല്‍മാണിക്യം കിഴക്കെ ഗോപുരത്തിന് സമീപം 2018ലെ ഉത്സവാഘോഷകമ്മിറ്റി ഓഫീസ് ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും.
ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ വാര്‍ഷികാഘോഷവും,രക്ഷാകര്‍തൃദിനവും,യാത്രയയപ്പു സമ്മേളനവും തൃശൂര്‍ കളക്ടറേറ്റ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ജനറലും, പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ശ്രീമതി അയന പി.എന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവിയും സാഹിത്യകാരനുമായ ഇ.ജി.ജിനന്‍ മുഖ്യാതിഥിയായിരുന്നു. ഡോ. സി കെ രവി ഫോട്ടോ അനാച്ഛാദനം നടത്തി. ദേശീയ-സംസ്ഥാനതല മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെയും,ഷാജി മാസ്റ്റര്‍, കെ.മായ ടീച്ചര്‍, കെ.ജി സുനിത ടീച്ചര്‍ എന്നിവരെയും യോഗത്തില്‍ ആദരിച്ചു.വാര്‍ഡ് കൗണ്‍സിലർ ബേബി ജോസ് കാട്ട്ള, വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഡോ.മഹേഷ് ബാബു എസ്.എന്‍, പി ടി എ പ്രസിഡന്റ് കെ.കെ.ബാബു, പൂര്‍വ്വ വിദ്യാര്‍ത്ഥി കൃഷ്ണതുളസി.സി.എന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിലോ ഒ.കെ ഉപഹാരം സമര്‍പ്പിച്ചു.വിരമിക്കുന്ന ഹയര്‍സെക്കണ്ടറി സംസ്കൃതം അധ്യാപിക .സ്വയംപ്രഭ മറുമൊഴി പ്രസംഗം നടത്തി.ടി ടി ഐ പ്രിന്‍സിപ്പൽ ബി മൃദുല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് കെ.മായ സ്വാഗതവും,എല്‍.പി ഹെഡ്മിസ്ട്രസ് പി.എസ് ബിജുന നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും, സമ്മാനദാനവും നടന്നു.
ഏതു മതമൗലീക വാദവും നാടിന് ആപത്ത്. സി.എന്‍ ജയദേവന്‍ എം.പി.
ഇരിങ്ങാലക്കുട : ഏതു മതമൗലീക വാദവും നാടിന് ആപത്താണെന്ന് സി.എന്‍. ജയദേവന്‍ എം.പി.എ.കെ.എസ്..ടി.യുവിന്റെ 21-മത്ജില്ലാ സമാപന സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനും വാണിജ്യവല്‍ക്കരിക്കുന്നതിനും നടത്തുന്ന ശ്രമങ്ങളെ ചെറുക്കുന്നതോടെപ്പം വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തന്നതിനുളള ശ്രമങ്ങളും ഒപ്പം നടക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പൊതു വിദ്യാലയങ്ങളെ ഏറ്റേടുത്ത് എ.കെ.എസ്.ടിയു. നടപ്പിലാക്കിയ മുന്നേറ്റം പദ്ധതി സര്‍ക്കാരിനും മറ്റു സംഘടനകള്‍ക്കും മാത്യകയാണെന്നം അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡണ്ട് സി.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. സംസ്ഥാന സംഘടനാ രേഖ കെ.എന്‍ ഭരതരാജ് അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ ജില്ലാസെക്രട്ടറി എം.യു.കബീര്‍,കെ.ശ്രീകുമാര്‍, പി.മണി,ബി.ജി.വിഷ്ണു,സി.ജെ.ജിജു,കെ.എം.സൗദാമിനി,എം.കെ.അരുണ്‍,എംയു.വൈശാഖ് എന്നിവര്‍ സംസാരിച്ചു.
കഞ്ചാവുമായി യുവാവിനെ പിടികൂടി.
ഇരിങ്ങാലക്കുട: കുഴിക്കാട്ട്ശ്ശേരി സ്വദേശി വടക്കേവീട്ടിൽ ഗോപിനാഥിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തേ തുടർന്ന് അറസ്റ്റ് ചെയ്തത്.പ്രവന്റിംങ്ങ് ഓഫീസർ പി.ആർ അനുകുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ് കെ.എസ് ,ജിവേഷ് എം.പി ,ശിവൻ സി.വി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
ഇരിങ്ങാലക്കുട നടവരമ്പ് വടക്കേപാലാഴി ജാനകിയമ്മ (90) നിര്യാതയായി.
ഇരിങ്ങാലക്കുട നടവരമ്പ് വടക്കേപാലാഴി ജാനകിയമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ രമേശ്, രവീന്ദ്രന്‍, രാധാമണി, രേണുകാദേവി, രാജലക്ഷ്മി. മരുമക്കള്‍
കണ്ണംമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ ജോണി (77) നിര്യാതനായി.
കരുവന്നൂര്‍ : കണ്ണംമ്പുഴ പുല്ലോക്കാരന്‍ വറീത് മകന്‍ ജോണി (77) നിര്യാതനായി.സംസ്‌ക്കാരം നടത്തി.ഭാര്യ അന്നം.മക്കള്‍ ഫ്രാന്‍സീസ്,ബീന,ഡേവീസ്,ജോസ്,ആന്റണി,ഫിലോമിന,തോമസ്,പോള്‍,ഡെയ്ജി.മരുമക്കള്‍ മേരി,ബാബു,അല്‍ഫോണ്‍സ,സ്വപ്‌ന,വിജി,ആന്റണി,ജോയ്‌നി,സജി,ബേബി.