സെന്റ് ജോസഫ്‌സ് കോളേജില്‍ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു.

612
Advertisement

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഈ അദ്ധ്യായന വര്‍ഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന, ജന്തുശാസ്ത്ര വിഭാഗം മേധാവി ‘പ്രൊഫ. ബേബി ജെ ആലപ്പാട്ടിനോടുള്ള ആധര സൂചകമായി ആകര്‍ഷകമായ ജീവശാസ്ത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. Zoo Scope Life Expo എന്ന ഈ പ്രദര്‍ശനം ജനുവരി 16, 17 ദിവസങ്ങളിലാണ് നടക്കുന്നത് .കാടിന്റെ അന്തരീക്ഷം പുനസൃഷ്ടിക്കപ്പെട്ട സ്റ്റാളുകള്‍,ബായോ ടെക്‌നിക്‌സുകള്‍, തേനും തേനുല്‍പനങ്ങളും, അക്വാവേള്‍ഡ്, സ്‌നോ വേള്‍ഡ്, ജീവി മാതൃകകള്‍,ജൈവ സാങ്കേതിക വിദ്യകള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രദര്‍ശനം നടക്കുന്നു. തത്സമയ ഫോട്ടോഗ്രാഫി മത്സരവും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.