കരുവന്നൂര്‍ സെന്റ് മേരീസ് പളളിയില്‍ തിരുന്നാളിന് കൊടിയേറി.

592

കരുവന്നൂര്‍ : സെന്റ് മേരീസ് പളളിയിലെ വിശുദ്ധ സെബാസ്താന്യോസിന്റെ അമ്പ് തിരുന്നാളിന് റവ.ഫാ.ജോയ് തറയ്ക്കല്‍ കൊടിയുയര്‍ത്തി.തുടര്‍ന്ന് ലദീഞ്ഞ്,കുര്‍ബാന,നൊവേന എന്നിവ നടന്നു.അമ്പ് തിരുന്നാള്‍ ജനുവരി 20,21,22 തിയ്യതികളില്‍ അഘോഷിക്കുന്നു.19 ന് വെളളിയാഴ്ച്ച വൈകീട്ട് 7:30 ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം ബഹു.ഇരിഞ്ഞാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫെയ്മസ് വര്‍ഗ്ഗീസ് നിര്‍വഹിക്കുന്നു.20ന് ശനിയാഴ്ച്ച രാവിലെ 6:30 ന് ലദീഞ്ഞ് ,നൊവേന,പാട്ടു കുര്‍ബാന,പ്രസുദേന്തി വാഴ്ച,രൂപം എഴുന്നെളളിപ്പ്.തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നുളളിപ്പ്.വൈകീട്ട് യൂണിറ്റുകളില്‍ നിന്ന് ആഘോഷമായ അമ്പെഴുന്നുളളിക്കല്‍ രാത്രി 10 മണിക്ക് പളളിയില്‍ സമാപിക്കുന്നു.തിരുന്നാള്‍ ദിനം ഞായര്‍ 21-ാം തിയ്യതി രാവിലെ 6:30 ന് വിശുദ്ധ കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബാന,തിരുന്നാള്‍ സന്ദേശം.വൈകീട്ട് 4 മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം.7 മണിക്ക് പള്ളിയില്‍ സമാപിക്കുന്നു.തുടര്‍ന്ന് വര്‍ണ്ണ മഴ.22-ാം തിയ്യതി തിങ്കളാഴ്ച്ച പരേതാനുസ്മരണം രാവിലെ 6 30 ന് വിശുദ്ധ കുര്‍ബാന.വൈകീട്ട് 6 30 ന്് ഗാന മേള.അവതരണം അനുഗ്രഹ ക്രിയേഷന്‍സ് തൃശ്ശൂര്‍.എട്ടാമിടം ജനുവരി 28 ഞായര്‍

Advertisement