സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു.

425
Advertisement

എടക്കുളം: പൂമംഗലം പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങള്‍ക്ക് സൗജന്യമായി വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടാങ്കുകള്‍ വിതരണം ചെയ്തത്. എടക്കുളം കനാല്‍ ബെയ്സില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് ടാങ്ക് വിതരണോദ്ഘാടനം നടത്തി. മിനി ശിവദാസന്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ കവിത സുരേഷ്, ഈനാശുപല്ലിശ്ശേരി, ജോയ്സന്‍ ഊക്കന്‍, എ.എന്‍. നടരാജ്, സിന്ധു ഗോപകുമാര്‍, വി.ഒ. ഗീത എന്നിവര്‍ സംസാരിച്ചു.

Advertisement