ജനറല്‍ ആശുപത്രി മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ച

615
Advertisement

ഇരിങ്ങാലക്കുട : ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മാതൃശിശു സംരക്ഷണ ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ച നടക്കും. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം രാവിലെ 11ന് പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാഷിജു അധ്യക്ഷയായിരിക്കും. മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരിക്കും. നേരത്തെ ആശുപത്രിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും വെള്ളം, വൈദ്യൂതി എന്നിവ ലഭ്യമായിരുന്നില്ല.

Advertisement