എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോനാ ദേവാലയത്തില്‍ തിരുന്നാള്‍ കൊടിയേറി.

543

എടത്തിരുത്തി ; പരിശുദ്ധ കര്‍മ്മലനാഥ ഫൊറോനാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ കൊടിയേറി.വികാരി റവ.ഫാ. ഡോ. വര്‍ഗീസ് അരിക്കാട്ട് കൊടിയേറ്റം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാ റിജോ കൊച്ചുപുരയ്ക്കല്‍ ,കൈക്കാരന്മാരായ ഡിജു ചാലിശ്ശേരി , ജോയ് ചിറപ്പണത്ത് എന്നിവര്‍ നേതൃത്വം നല്‍കി. 23 ,24 തിയ്യതികളില്‍ ആണ് തിരുന്നാള്‍. തിരുന്നാള്‍ ദിനമായ 24 ന് നടക്കുന്ന ദിവ്യബലിക്ക് റവ ഫാ അജിത് ചേര്യേക്കര മുഖ്യകാര്‍മികനായിരിക്കും. റവ ഫാ ഡൈസണ്‍ കവലക്കാട്ട് തിരുന്നാള്‍ സന്ദേശം നല്‍കും . വൈകീട്ട് നടക്കുന്ന പ്രദക്ഷിണത്തിന് ശേഷം മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കും

Advertisement