വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കി

394
Advertisement

ഇരിങ്ങാലക്കുട : യുഗപപുരുഷനായ സ്വാമി വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് എസ് എന്‍ പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ സ്പര്‍ശം പരിപാടി നടത്തി. വിവേകാനന്ദ ചിന്തകള്‍ക്കും ദര്‍ശനങ്ങള്‍ക്കും ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനും വിവര്‍ത്തകനുമായ പി.കെ.ശിവദാസ് സംസാരിച്ചു. ബാലവേദി അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിശദമായിത്തന്നെ മറുപടി പറഞ്ഞു. ബാലവേദി സെക്രട്ടറി ലക്ഷ്മി.കെ.പവനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, ലിജി ചെറിയാന്‍, അര്‍ജുന്‍, അക്ഷയ് എന്നിവര്‍ സംസരിച്ചു.

Advertisement